തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കയറി രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കുട്ടിയുടെ വീടിന് മുന്നില്‍ വെച്ചായിരുന്നു അപകടം.
road accident
കൃഷ്‌ണേന്ദു
Updated on

തിരുവനന്തപുരം: മടവൂരില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ഥി മരിച്ചു. മടവൂര്‍ ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ കൃഷ്‌ണേന്ദുവാണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നില്‍ വെച്ചായിരുന്നു അപകടം.

കുട്ടിയെ വീടിന് മുന്നില്‍ ഇറക്കി ബസ് മുന്നോട്ടെടുക്കുന്നതിനിടെ സമീപത്തെ കേബിളില്‍ കാല്‍ കുരുങ്ങി കുട്ടി വീഴുകയായിരുന്നു. ഈ സമയം ബസിന്റെ പിന്‍ഭാഗത്തെ ചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പാരിപ്പിള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മണികണ്ഠന്‍ ശരണ്യ ദമ്പതികളുടെ മകളാണ് ഏഴ് വയസുകാരിയായ കൃഷ്ണേന്ദു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com