18കാരിയെ പീഡിപ്പിച്ച കേസ്; അറസ്റ്റിലായവരുടെ എണ്ണം 20 ആയി, സ്വമേധയ കേസെടുത്ത് വനിത കമ്മീഷന്‍

സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം
rape case
പ്രതീകാത്മക ചിത്രം
Updated on

പത്തനംതിട്ട: പത്തനംതിട്ടയില്‍ അഞ്ച് വര്‍ഷത്തിനിടെ കായികതാരമായ 18കാരിയെ അറുപതോളം പേര്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് സംസ്ഥാന വനിത കമ്മീഷന്‍. ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ പത്തനംതിട്ട എസ്പിയോട് വനിത കമ്മിഷൻ ചെയർപേർസൺ അഡ്വ. പി സതീദേവി ആവശ്യപ്പെട്ടു.

കേസില്‍ ദേശീയ വനിത കമ്മീഷന്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്വീകരിച്ച എല്ലാ നടപടികളും വ്യക്തമാക്കി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശത്തില്‍ പറഞ്ഞു.

അതേസമയം കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. നേരത്തെ 14 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോള്‍ റാന്നിയില്‍ നിന്നുള്ള ആറ് പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ ഓട്ടോറിക്ഷ തൊഴിലവാളികളാണ്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വിവിധ പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 45 പേരെ ഇതിനോടകം പൊലീസ് ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് നിലവില്‍ കേസ് അന്വേഷണം നടക്കുന്നത്. 62 പേര്‍ ലൈംഗികമായി പീഡനത്തിന് ഇരയാക്കിയെന്നും 13 വയസ് മുതല്‍ ചൂഷണത്തിന് ഇരയായതായും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ ആറ് സ്റ്റേഷനുകളില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം. ആദ്യം പീഡിപ്പിച്ചത് ആൺസുഹൃത്താണെന്നാമ് പെണ്‍കുട്ടിയുടെ മൊഴി. പത്തനംതിട്ട പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com