മകരവിളക്ക്; സന്നിധാനത്ത് സുരക്ഷയൊരുക്കാൻ 5000 പൊലീസ് ഉദ്യോ​ഗസ്ഥർ

തിരുവാഭരണ ഘോഷയാത്ര നടത്താൻ സ്പെഷ്യൽ സ്കീം നിശ്ചയിച്ചാകും പൊലീസ് പ്രവർത്തിക്കുക
sabarimala
ഫയല്‍ ചിത്രം
Updated on

പത്തനംതിട്ട: മകരവിളക്ക് മത്സോവത്തിന് ശബരിമല സന്നിധാനത്ത് സുരക്ഷയൊരുക്കാൻ 5000 പൊലീസ് ഉദ്യോ​ഗസ്ഥർ. മുന്നൊരുക്കങ്ങൾ സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേശ് സാഹിബ് വിലയിരുത്തി. 1800 ഓളം പൊലീസ് ഉദ്യോ​ഗസ്ഥരെ സന്നിധാനത്തും 800 പേരെ പമ്പയിലും 700 പേരെ നിലക്കലും 1050-ഓളം പേരെ ഇടുക്കിയിലും 650 പേരെ കോട്ടയത്തുമായാണ് വിന്യസിച്ചിട്ടുള്ളത്.‍

ഇതു കൂടാതെ എൻഡിആർഎഫ്, ആർഎഎഫ് സേനകളുടെ സുരക്ഷയുമുണ്ടാകും. തിരുവാഭരണ ഘോഷയാത്ര നടത്താൻ സ്പെഷ്യൽ സ്കീം നിശ്ചയിച്ചാകും പൊലീസ് പ്രവർത്തിക്കുക. ഒരു എസ്പി, 12 ഡിവൈഎസ്പി, 31 സർക്കിൾ ഇൻസ്‌പെക്ടർ അടക്കമുള്ള 1440 ഓളം പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും. പൊലീസ്, ഫയർ ആൻറ് റസ്‌ക്യൂ, എൻഡിആർഎഫ് തുടങ്ങിയ സേനകൾ മകരജ്യോതി കാണാൻ ആളുകൾ കയറുന്ന പ്രധാനപ്പെട്ട എല്ലാ സ്ഥലത്തും സുരക്ഷ പരിശോധിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളുമായും ഒരു കോ-ഓർഡിനേഷൻ മീറ്റിങ് ഞായറാഴ്ച നടക്കും.

സന്നിധാനത്ത് ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത്, പമ്പയിൽ സൗത്ത് സോൺ ഐജി ശ്യാംസുന്ദർ, നിലക്കലിൽ ഡിഐജി അജിതാ ബീഗം, എരുമേലി-ഇടുക്കി ഭാഗത്തിന്റെ ചുമതല എറണാകുളം ഡിഐജി സതീഷ് ബിനു എന്നിവർ ക്രമീകരണങ്ങൾ മേൽനോട്ടം വഹിച്ച് ക്യാമ്പ് ചെയ്യും. മകരവിളക്കിനു ശേഷം ഭക്തർക്ക് പോകാനുള്ള എക്‌സിറ്റ് പ്ലാനും തയാറാക്കിയിട്ടുണ്ട്. തിരക്ക് വന്നാൽ എക്‌സിറ്റ് പ്ലാൻ ഉപയോഗപ്പെടുത്തി സുഗമായി ഭക്തജനങ്ങൾക്ക് മലയിറങ്ങാനുള്ള ക്രമീകരണങ്ങളാണ് പൊലീസ് തയാറാക്കിയിട്ടുള്ളതെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com