Pongal; Local holiday
പൊങ്കൽ ആഘോഷത്തിനായി ആളുകൾ മൺ പാത്രങ്ങൾ വാങ്ങാൻ എത്തിയപ്പോൾഎക്സ്പ്രസ്

പൊങ്കൽ ആഘോഷം; സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് അവധി
Published on

തിരുവനന്തപുരം: തൈപ്പൊങ്കൽ ആഘോഷം പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് അവധി.

നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടുള്ള അവധിയാണിത്. അതിനാൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോ​ഗിക കലണ്ടറിൽ ഈ അവധി ഉൾപ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com