"മിനിസ്റ്ററേ..ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്.."; വിഡിയോ കോളിൽ മന്ത്രിയോട് സംസാരിച്ച് ഉമ തോമസ്, വിഡിയോ

തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ളയും മറ്റ് സഹപ്രവർത്തകരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Uma Thomas
വിഡിയോ കോളിൽ മന്ത്രിയോട് സംസാരിച്ച് ഉമ തോമസ്
Updated on

കൊച്ചി: വിഡിയോ കോളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനോട് സംസാരിച്ച് ഉമ തോമസ് എംഎൽഎ. 'ഇപ്പോൾ കുറച്ചു ആശ്വാസമുണ്ട്. വരുന്ന അസംബ്ലി സെഷനിൽ ചിലപ്പോ ഉണ്ടാവില്ല, മിനിസ്റ്റർ വന്നതിൽ സന്തോഷം', വിശേഷങ്ങൾ ഓരോന്നായി ആശുപത്രി മുറിയിലിരുന്നുകൊണ്ട് ഉമ തോമസ് പറഞ്ഞു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ളയും മറ്റ് സഹപ്രവർത്തകരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഇവരോടും എംഎൽഎ വിഡിയോ കോളിലൂടെ സംസാരിച്ചു. ഒരു മാസത്തേക്ക് കുറച്ച് ശ്രദ്ധിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും എംഎൽഎ ഫോണിലൂടെ പറയുന്നുണ്ട്. ആശുപത്രിയിൽ നിന്നുള്ള വിഡിയോ എംഎല്‍എയുടെ ഫെയ്സ്ബുക്ക് ടീമാണ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചത്.

നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്ന് താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഉമ തോമസിനെ പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ ഇപ്പോള്‍ അനുവദിക്കുകയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com