കൊച്ചിയില്‍ ഫ്‌ലാറ്റിന്റെ 24ാം നിലയില്‍ നിന്നു വീണു; പതിനഞ്ചുകാരന്‍ മരിച്ചു

ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടമുണ്ടായത്.
Fifteen-year-old dies after falling from 24th floor of flat in Tripunithura
അപകടമുണ്ടായ ഫ്‌ലാറ്റ്
Updated on

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനത്ത് ഫ്‌ലാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു. ഇരുമ്പനം സ്വദേശി മിഹില്‍ (15) ആണ് മരിച്ചത്. തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു.

ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടമുണ്ടായത്. 42 നിലയുള്ള ആഡംബര ഫ്‌ലാറ്റിന്റെ 24-ാം നിലയില്‍ നിന്നായിരുന്നു മിഹില്‍ താഴേക്ക് വീണത്.തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. കുട്ടിയുടെ മൃതദേഹം ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.

കുട്ടിയുടെ മൃതദേഹം ആദ്യം കാണുന്നത് ഫലാറ്റിലെ ജീവനക്കാരനാണ്. കുട്ടി എങ്ങനെയാണ് താഴേക്ക് വീണതെന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com