

തിരുവനന്തപുരം: അച്ഛന്‍ മരിച്ചതല്ലെന്നും സമാധിയായതാണെന്നും ആവര്‍ത്തിച്ച് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍. ഹൈക്കോടതി പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ല. അച്ഛന്‍ സമാധിയായെന്ന് ഞങ്ങള്‍ മക്കളും അമ്മയും പറയുന്നു. മക്കള്‍ മാത്രമേ ചടങ്ങുകള്‍ ചെയ്യാവൂയെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നെന്നും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമാധിച്ചടങ്ങുകള്‍ കഴിഞ്ഞ ശേഷമേ മറ്റുള്ളവരെ അറിയിക്കാവൂയെന്നും അച്ഛന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ ആരോടും പറയാതിരുന്നത്. ഇപ്പോള്‍ പരാതി നല്‍കിയവരുടെ ഉദ്ദേശ്യം ഹിന്ദു ആചാരങ്ങളെ വ്രണപ്പെടുത്തുകയാണ്. സമാധിയായപ്പോള്‍ പൂജാ കാര്യങ്ങളുടെ തിരക്കായതിനാല്‍ ഫോട്ടോയൊന്നും എടുത്തുവച്ചിട്ടില്ല. ഹിന്ദു ഐക്യവേദിയും ഹിന്ദുസംഘടനകളും ഞങ്ങളൊടൊപ്പമുണ്ടെന്നും സനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമാധിസ്ഥലം പൊളിക്കും
നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്ന് വ്യക്തമാക്കി. ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചനയാണ് സമാധി സ്ഥലം പൊളിക്കാനുള്ള ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.
ഭര്‍ത്താവ് മരിച്ചെന്ന് ഭാര്യ സുലോചന അറിയിച്ചപ്പോള്‍ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇത് അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരും. അതുകേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതില്‍ ഇടപെടാന്‍ കോടതിയ്ക്ക് ആകില്ല. പൊതുസമൂഹത്തില്‍ നിന്ന് ഒരാളെ കാണാതായാല്‍ അയാള്‍ എവിടെയാണെന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. അതാണ് അവര്‍ ചെയ്യുന്നതെന്നും അത് സ്വാഭാവികനടപടി ക്രമങ്ങളാണെന്നും കോടതി പറഞ്ഞു.
മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സര്‍ക്കാര്‍ നടപടികള്‍ എല്ലാം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. നിലവിലുള്ള അന്വേഷണം തുടരാമെന്ന് പറഞ്ഞ ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം കലക്ടര്‍, ആര്‍ഡിഒ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates