പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ മൊബൈല്‍ നമ്പര്‍ ജനുവരി 31നകം അപ്ഡേറ്റ് ചെയ്യണം

Expatriate Welfare Fund members must update their mobile numbers by January 31st
പ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും മൊബൈല്‍ നമ്പര്‍ ജനുവരി 31നകം അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍. ബോര്‍ഡില്‍ നിന്ന് നല്‍കുന്ന വിവരങ്ങള്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് കൃത്യമായി ലഭിക്കുന്നില്ലെന്നും രജിസ്റ്റര്‍ ചെയ്ത സമയത്ത് അംഗങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ബോര്‍ഡില്‍ നിന്ന് വിളിക്കുമ്പോള്‍ മറുപടി ലഭിക്കാത്ത സാഹചര്യം മനസ്സിലാക്കിയാണ് മൊബൈല്‍ ഫോണ്‍ അപ്ഡേറ്റ് ചെയ്യാനുള്ള നിര്‍ദേശം നല്‍കുന്നത്.

ആദ്യകാലങ്ങളില്‍ മൊബൈല്‍ നമ്പര്‍ നല്‍കാതെ അംഗത്വം എടുത്തിട്ടുള്ളവര്‍ക്ക് www.pravasikerala.org എന്ന വെബ്സൈറ്റില്‍ കയറി ' നിലവിലുള്ള അംഗങ്ങളുടെ രജിസ്ട്രേഷന്‍' എന്ന ലിങ്കിലൂടെ പുതിയ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം.

അംഗത്വ രജിസ്ട്രേഷന്‍ സമയത്ത് നല്‍കിയ മൊബൈല്‍ നമ്പര്‍ മാറിയിട്ടുള്ളവര്‍ വെബ്സൈറ്റിലൂടെ സ്വന്തം പ്രൊഫൈലില്‍ കയറി ' മൊബൈല്‍ നമ്പര്‍ അപ്ഡേഷന്‍' എന്നതില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനു സാധിക്കാതെ വരുന്നവര്‍ info@keralapravasi.org എന്ന മെയിലില്‍ അപേക്ഷ നല്‍കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com