
കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ എംഎല്‍എ ഉമ തോമസ് പതിയെ നടന്നു തുടങ്ങി. ആശുപത്രി മുറിക്കുള്ളില്‍ ഡോക്ടറുടേയും നഴ്‌സിന്റെയും കൈ പിടിച്ച് ചിരിച്ചു കൊണ്ടാണ് ഉമ തോമസ് നടന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉമ തോമസ് ചികിത്സയില്‍ കഴിയുന്നത്.
ഇങ്ങനെയൊരു കരുതലുണ്ടല്ലോ അത് തന്നെയാ എനിക്ക് ആശ്വാസമെന്ന് ഉമ തോമസ് ഡോക്ടറോട് പറഞ്ഞു. ആരോഗ്യ നിലയില്‍ വലിയ മാറ്റമുണ്ടായതിന് ശേഷം നിരവധി പേരാണ് ഉമ തോമസിനെ ദിവസവും ആശുപത്രിയില്‍ കാണാനെത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരുമെല്ലാം ഉമ തോമസിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയിരുന്നു.
ഇക്കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു അതിദാരുണമായ അപകടം നടന്നത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമാക്കി നടത്തിയ നൃത്തപരിപാടിയില്‍ മറ്റു വിശിഷ്ടാതിഥികള്‍ക്കൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു സ്ഥലം എംഎല്‍എ കൂടിയായ ഉമ തോമസ്. എന്നാല്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ കെട്ടിയ വേദിയില്‍ നിന്ന് ഉമ തോമസ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലച്ചോറിനും ശ്വാസകോശത്തിനും പരിക്കേറ്റു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക