'അന്യ പുരുഷൻമാരുടെ മുന്നിലും ഇട കലർന്നും സ്ത്രീകൾ വ്യായാമം ചെയ്യരുത്'- കാന്തപുരം വിഭാ​ഗം

സുന്നികൾ ഇക്കാര്യങ്ങളിൽ ജാ​ഗ്രത പുലർത്തി വിശ്വാസാചാരങ്ങളും നയങ്ങളും മുറുകെപ്പിടിച്ച് ജീവിക്കണം
women and men exercise
കാന്തപുരം അബൂബക്കര്‍ മുസ്‍ല്യാർഫയല്‍ ചിത്രം
Updated on

കോഴിക്കോട്: അന്യ പുരുഷൻമാരുടെ മുന്നിലും ഇട കലർന്നും സ്ത്രീകൾ അഭ്യാസം നടത്തുന്നത് അനുവദനീയമല്ലെന്നു കാന്തപുരം വിഭാ​ഗം സമസ്ത മുശാവറ. മത വിശ്വാസത്തിനു ഹാനികരമാകുന്ന ​ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത് അനുവദനീയമല്ല. സുന്നികൾ ഇക്കാര്യങ്ങളിൽ ജാ​ഗ്രത പുലർത്തി വിശ്വാസാചാരങ്ങളും നയങ്ങളും മുറുകെപ്പിടിച്ച് ജീവിക്കണമെന്നും മുശാവറ യോ​ഗം പത്ര കുറിപ്പിൽ അറിയിച്ചു.

ആരോ​ഗ്യ സംരക്ഷണത്തിനു ഇസ്ലാം വളരെ പ്രാധാന്യം നൽകുന്നുണ്ട്. ജീവിതശൈലീ രോ​ഗങ്ങൾ തടയാനും ശാരീരിക ഉണർവിനും മത നിയമങ്ങൾക്കു വിധേയമായ വ്യായാമത്തിനു പ്രശ്നമില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു. മെക് സെവന്റെ പേരെടുത്തു പറയാതെയാണ് വിമർശനം.

യോ​ഗം, ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കൽ മുസ്‍ല്യാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ സുലൈമാൻ മുസ്‍ല്യാർ അധ്യക്ഷനായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com