
കൊച്ചി: വാഹനാപകടത്തില്‍ മരിച്ച പുരോഹിതന്റെ ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാന്‍ രൂപതനേതൃത്വത്തിന് നിയമപരമായ അവകാശമില്ലെന്ന് ഹൈക്കോടതി. ഫാ. ടോം കളത്തില്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് കോട്ടയം സെയ്ന്റ് ജോസഫ് കപ്പൂച്ചിയന്‍ പ്രൊവിന്‍ഷ്യലേറ്റിന് 13.19 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച തൊടുപുഴ എംഎസിടി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
സന്ന്യസ്തരുടെ മരണശേഷം തുക ക്ലെയിം ചെയ്യുന്നതിന് അടുത്ത ബന്ധുക്കള്‍ക്കുള്ള അധികാരം സഭയ്ക്കില്ലെന്ന് മറ്റൊരു കേസില്‍ ഡിവിഷന്‍ ബെഞ്ച് വിധിച്ചത് ജസ്റ്റിസ് സി. പ്രദീപ്കുമാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. 2013 ഏപ്രില്‍ 16-ന് ഇടുക്കി കട്ടപ്പനയ്ക്ക് സമീപം ബൈക്കില്‍ യാത്രചെയ്യവേ ലോറിയിടിച്ചാണ് ഫാ. ടോം മരിച്ചത്.
അപകടത്തില്‍ നഷ്ടപരിഹാരത്തിനായി പ്രൊവിന്‍ഷ്യാല്‍ ഫാ. മാത്യു പൈകടയാണ് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യുണലിനെ സമീപിച്ചത്. എന്നാല്‍, രൂപതാ പ്രൊവിന്‍ഷ്യാലിന് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ നിയമപരമായി കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി അപ്പീല്‍ ഫയല്‍ ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക