249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി; സര്‍ക്കാര്‍ ഉത്തരവിറങ്ങി

2020 മുതല്‍ 2024 വരെയുള്ള 250 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ 5 ഒഴിവുകള്‍ കുറയ്ക്കും.
249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി; സര്‍ക്കാര്‍ ഉത്തരവിറങ്ങി
Updated on

തിരുവനന്തപുരം : 249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2015-2019 വര്‍ഷങ്ങളിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.

2018 ലെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ 5 പേര്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്‍റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമനം നല്‍കിയിട്ടുള്ളതിനാല്‍ 2020 മുതല്‍ 2024 വരെയുള്ള 250 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ 5 ഒഴിവുകള്‍ കുറയ്ക്കും.

കോഴിക്കാട് രാമനാട്ടുകര വില്ലേജില്‍ രണ്ടേക്കര്‍ നാല്‍പത് സെന്‍റ് സ്ഥലം കളിസ്ഥലം നിര്‍മ്മിക്കാന്‍ പരിവര്‍ത്തനപ്പെടുത്തുന്നതിന് രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായും അനുമതി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com