ക്ഷേത്ര ചടങ്ങിനിടെ കാഞ്ഞിരക്കായ കഴിച്ചു; വെളിച്ചപ്പാട് മരിച്ചു

Palakkad youth dies after eating kaanjirakkaya as part of ritual
ഷൈജു
Updated on

പാലക്കാട്: പരതൂര്‍ കുളമുക്കില്‍ ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജുവാണ്(43) മരിച്ചത്. ബുധനാഴ്ച ക്ഷേത്ര ചടങ്ങിന്റെ ഭാഗമായ 'ആട്ടി'നിടെയാണ് (തുള്ളല്‍) യുവാവ് കാഞ്ഞിരത്തിന്റെ കായ കഴിച്ചത്. ചടങ്ങില്‍ വെളിച്ചപ്പാടായി തുള്ളിയത് ഷൈജുവായിരുന്നു. അഞ്ഞൂറിലേറെ ആളുകള്‍ എത്തിയ പരിപാടിയിലാണ് സംഭവം.

വ്യാഴാഴ്ച പുലര്‍ച്ചെ പരുതൂര്‍ പഞ്ചായത്തിലെ കുളമുക്ക് ചോലക്കുളത്തിന് സമീപത്തെ ഷൈജുവിന്റെ കുടുംബക്ഷേത്രത്തിലായിരുന്നു സംഭവം.കഴിഞ്ഞ ദിവസം മുതല്‍ ഇവിടെ കുടുംബക്കാര്‍ ഒത്തുകൂടിയുളള ക്ഷേത്രാചാരമായ ആട്ട് നടത്തുകയായിരുന്നു. ഇതില്‍ കോമരമായി ഷൈജുവും പങ്കെടുത്തിരുന്നു. ആചാരത്തിന്റെ ഭാഗമായി ഒരു തളികയില്‍ ഫലമൂലാദികള്‍ നല്‍കും. വെളിച്ചപ്പാട് ഇത് കഴിക്കണം. സാധാരണ ഗതിയില്‍ കടിച്ച് തുപ്പുകയാണ് പതിവെങ്കിലും, ഷൈജു രണ്ടോ മൂന്നോ കാഞ്ഞിരക്കായ കഴിച്ചെന്നാണ് വിവരം.

ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ഷൈജുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. പിന്നാലെ പട്ടാമ്പിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു. സംഭവത്തില്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com