
പാലക്കാട്: വാളയാറിൽ കാട്ടാന ആക്രമണം. കൃഷിസ്ഥലത്തിറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റ് കർഷകന് പരിക്കേറ്റു. വാളയാർ സ്വദേശി വിജയനാണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. കൃഷി സ്ഥലത്തിറങ്ങിയ കാട്ടാനയെ തുരത്താനെത്തിയതായിരുന്നു വിജയൻ. പെട്ടെന്ന് കാട്ടാന വിജയനെ തിരികെ ഓടിക്കുകയായിരുന്നു.
ഇയാളുടെ പരിക്ക് ഗുരുതരമാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പരിക്കേറ്റ വിജയനെ നാട്ടുകാർ തൃശൂരിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാന സ്ഥിരം എത്താറുള്ള സ്ഥലം കൂടിയാണ് ഇവിടം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രദേശത്തേക്ക് കാട്ടാനകൾ കൂട്ടത്തോടെ എത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക