എന്‍എം വിജയന്റെ ആത്മഹത്യ: ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അറസ്റ്റില്‍

I C Balakrishnan
ഐസി ബാലകൃഷ്ണൻ എംഎൽഎ ഫെയ്സ്ബുക്ക്
Updated on

കല്‍പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അറസ്റ്റില്‍. ചോദ്യം ചെയ്യല്‍ നടപടികള്‍ക്കൊടുവിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ എംഎല്‍എയെ വിട്ടയച്ചു.

ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ എംഎല്‍എയുടെ കേണിച്ചിറയിലെ വീട്ടില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്ന പരിശോധനയില്‍ രേഖകളൊന്നും കണ്ടെത്തിയില്ലെന്നാണ് വിവരം.

കേസില്‍ നേരത്തെ ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥന്‍ എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com