ലഫ്. തരുണ്‍ നായര്‍ക്ക് ധീരതയ്ക്കുള്ള വ്യോമസേന മെഡല്‍, വിജയന്‍ കുട്ടിക്ക് ശൗര്യചക്ര
ന്യൂഡല്‍ഹി: വ്യോമസേനയില്‍ നിന്ന് രണ്ട് മലയാളികള്‍ക്ക് പരം വിശിഷ്ട സേവാ മെഡല്‍. സതേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന്‍, കമാന്‍ഡ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സാജു ബാലകൃഷ്ണനുമാണ് പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായത്.
ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ വിജയന്‍ കുട്ടിക്ക് മരണാനന്തരമായി ശൗര്യചക്രയും നല്‍കും. കശ്മീരിലെ അപകടത്തിലാണ് ശാസ്താംകോട്ട സ്വദേശി വിജയന്‍കുട്ടി മരിച്ചത്.
കരസേന ലെഫ്. ജനറല്‍ സാധനാ നായര്‍ക്കും വ്യോമസേന ഫ്‌ളൈറ്റ് ലെഫ്റ്റനന്റായ തരുണ്‍ നായര്‍ക്കും സേനാ മെഡല്‍ പ്രഖ്യാപിച്ചു. ഫ്‌ളൈറ്റ് ലഫ്റ്റനന്റ് തരുണ്‍ നായര്‍ക്ക് ധീരതയ്ക്കുള്ള വ്യോമസേന മെഡല്‍ ആണ് പ്രഖ്യാപിച്ചത്. കരസേന ലെഫ്. ജനറല്‍ ഭുവന്‍ കൃഷ്ണനും പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹനായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക