
കല്‍പ്പറ്റ: കടുവ ഭീതിയില്‍ വയനാട്ടിലെ ജനം നെട്ടോട്ടമോടുമ്പോള്‍, ഒരു സ്വകാര്യ പരിപാടിയില്‍ പാട്ടുപാടിയ സംഭവത്തില്‍ ജാഗ്രത കുറവ് ഉണ്ടായെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കുറച്ചുകൂടി ജാഗ്രത പാലിക്കണമായിരുന്നെന്നും ശശീന്ദ്രന്‍ വയനാട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫാഷന്‍ ഷോയില്‍ മന്ത്രി പാട്ടുപാടിയത് വലിയ വിവാദമായതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. .
താന്‍ ശ്രദ്ധിക്കണമായിരുന്നു. വിമര്‍ശനങ്ങളെ അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നഗരത്തിലെ പരിപാടിയിലാണ് മന്ത്രി ഹിന്ദിഗാനം പാടിയത്. നടന്‍ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഫ്രീഡം ഫാഷന്‍ ഫ്യൂഷന്‍ മെഗാ മ്യൂസിക്കല്‍ പ്രോഗാം കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പാട്ട്.
വനംമന്ത്രി മാനന്തവാടിയില്‍ എത്താത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. അതേസമയം, മന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് വയനാട്ടിലെത്തി. കലക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ പങ്കെടുത്ത് തിരച്ചിലിന്റെ പുരോഗതി വിലയിരുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക