
കോഴിക്കോട്: വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവരാൻ ശ്രമം. കോഴിക്കോട് മാവൂരിലാണ് സംഭവം. 85 വയസായ മാവൂർ മുണ്ടിക്കൽതാഴം നാരായണി അമ്മയെയാണ് ഇരുചക്ര വാഹനത്തിൽ എത്തിയവർ ആക്രമിച്ചത്.
വൈകീട്ട് 3 മണിക്കാണ് സംഭവം. റോഡിന്റെ അരികിലേക്ക് വയോധികയെ അക്രമി സംഘം തള്ളിയിട്ടു. വീഴ്ചയിൽ ഇവർക്ക് പരിക്കേറ്റു. കൈക്കും മുഖത്തുമാണ് പരിക്കേറ്റത്.
സ്വന്തം വീട്ടിൽ നിന്നു അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് പുകുകയായിരുന്നു വയോധിക. ഈ സമയത്താണ് ഇരുചക്ര വാഹനത്തിൽ എത്തിയവർ ആഭരണം കവരാൻ ശ്രമിച്ചത്. ബഹളം വച്ച് പ്രതിരോധിച്ചതോടെ പ്രദേശവാസികൾ ഓടിക്കൂടി. ആളുകൾ ഓടിയെത്തുമ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു.
മാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുന്നു. നാരായണി അമ്മയുടെ പരിക്ക് സാരമുള്ളതല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക