
കോഴിക്കോട്: മലാപ്പറമ്പില്‍ പെണ്‍വാണിഭ കേന്ദ്ര (sex racket)മായി പ്രവര്‍ത്തിച്ചുവന്ന അപ്പാര്‍ട്ടുമെന്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഒന്‍പതുപേര്‍ പിടിയില്‍. ആറ് യുവതികളും മൂന്ന് പുരുഷന്‍മാരുമാണ് പിടിയിലായത്. ഇതില്‍ രണ്ടു പേര്‍ ഇടപാടുകാരാണെന്ന് പൊലീസ് പറഞ്ഞു.
രണ്ടു വര്‍ഷത്തിലേറെയായി വാടകയ്ക്ക് കൊടുത്തിരിക്കുകയാണ് ഈ അപ്പാര്‍ട്ടുമെന്റ്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം നിരവധി വീടുകള്‍ ഉളള ഇടത്താണ് ഈ അപ്പാര്‍ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. ഫുട്‌ബോള്‍ പരിശീലനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കാണ് ഇവിടെ വാടകയ്ക്ക് നല്‍കിയിരുന്നതെന്ന് അപ്പാര്‍ട്‌മെന്റിന്റെ പാര്‍ട്‌നര്‍മാരില്‍ ഒരാളായ സുരേഷ് ബാബു പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് ചില അയല്‍ക്കാര്‍ ഇവിടെയെത്തുന്നവരെക്കുറിച്ച് സംശയം അറിയിച്ചപ്പോള്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചില ബന്ധുക്കളെ കാണാനെത്തുന്നവരാണ് അപ്പാര്‍ട്ടുമെന്റില്‍ എത്തുന്നതെന്നാണ് വീട് വാടകയ്ക്ക് എടുത്തവര്‍ പറഞ്ഞിരുന്നതെന്നും ഇദ്ദേഹം പറഞ്ഞു. അപാര്‍ട്ടുമെന്റിനെക്കുറിച്ച് ചിലര്‍ പരാതി ഉയര്‍ത്തിയതിനെ തുടര്‍ന്നു സിറ്റി ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലായവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ