
കൊച്ചി: ഹാജിമാര്‍ക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയാതുള്ള വീഡിയോ (viral video) ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. എന്നാല്‍ ഇതില്‍ യാഥാര്‍ഥ്യമുണ്ടോ. എന്താണ് ഇതിന്റെ വസ്തുതയെന്ന് അറിയേണ്ടേ?
ഈ വര്‍ഷം ഹജ്ജ് കമ്മിറ്റി വന്‍ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. സര്‍പ്രൈസ് ഗിഫ്റ്റില്‍ കണ്ണാടി, നെയില്‍ കട്ടര്‍, ചെരിപ്പ്, മുസല്ല, കുട, വാട്ടര്‍ ബോട്ടില്‍, വാട്ടര്‍ സ്‌പ്രേ തുടങ്ങി മിനായില്‍ എറിയാനുള്ള കല്ലു വരെ ഉണ്ടെന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ഹജ് കമ്മിറ്റി നല്‍കുന്നത് എന്ന തരത്തില്‍ ഇതു പ്രചരിപ്പിക്കപ്പെടുന്നതിനിടെ, ഇതിന്‍റെ വസ്തുത ചൂണ്ടിക്കാട്ടി പലരും സോഷ്യല്‍ മീഡിയയില്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. ഈ സമ്മാനം എല്ലാ ഹാജിമാര്‍ക്കും ലഭിക്കുന്നില്ലെന്നതാണ് വസ്തുത. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുത്തവിഫ് അവരുടെ ഹാജിമാര്‍ക്ക് കൊടുക്കുന്ന കിറ്റാണ് വിഡിയോയില്‍ കാണുന്നത്. ഹജ്ജ് സേവനത്തിന് കോണ്‍ട്രാക്ട് ലഭിച്ച മുത്തവിഫ് എല്ലാ വര്‍ഷവും സൗദിയിലെ വിവിധ കമ്പനികളുടെയും സമ്പന്നരുടെയും സ്‌പോണ്‍സര്‍ഷിപ്പോട് കൂടി ഹാജിമാര്‍ക്ക് പല സമ്മാനങ്ങളും കൊടുക്കാറുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് ഈ സമ്മാനമെന്നാതാണ് യാഥാര്‍ഥ്യം.
ബാഗിനകത്ത് മുത്തവിഫ് കമ്പനിയുടെ ലോഗോയും പതിച്ചിട്ടുണ്ട്. എന്നാല്‍ ഹാജിമാര്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയതിലൂടെ ഇത്തവണ കേരള ഹജ്ജ് കമ്മിറ്റി വന്‍ സൗകര്യങ്ങള്‍ ഒരുക്കി എന്ന മട്ടിലാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ