
തൊടുപുഴ: ഇടുക്കി തൂവല്‍ വെള്ളചാട്ടത്തില്‍ അകപ്പെട്ട വിനോദ സഞ്ചാരിയെ രക്ഷപ്പെടുത്തി (Young man falls into Thooval Waterfalls) നാട്ടുകാര്‍. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് തമിഴ്‌നാട് മധുര സ്വദേശിയായ സഞ്ചാരി അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു അപകടം.
മധുരയില്‍ നിന്നും നാലംഗ സംഘത്തിനൊപ്പമാണ് അപടത്തില്‍പ്പെട്ട യുവാവ് ഇടുക്കിയിലെത്തിയത്. കാല്‍ വഴുതി വെള്ള ചാട്ടത്തിലേയ്ക്ക് പതിച്ച സഞ്ചാരി ഒഴുക്കിപ്പെട്ട് മുന്നോട്ട് പൊയെങ്കിലും പാറയിടുക്കില്‍ തങ്ങി നില്‍ക്കുകയയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ വടം ഉപയോഗിച്ച് യുവാവിനെ രക്ഷപെടുത്തുകയായിരുന്നു.
സ്ഥിരം അപകടമേഖലയാണ് ഇടുക്കിയിലെ തൂവല്‍ വെള്ളച്ചാട്ടം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 12 പേര്‍ ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. നിരവധി സഞ്ചാരികള്‍ എത്തുന്ന വെള്ളച്ചാട്ടമാണെങ്കിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ക്ക് അപ്പുറത്ത് മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ മേഖലയില്‍ ഒരുക്കിയിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ