
കൊച്ചി: പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പ്രിയങ്ക ഗാന്ധിയോട് മറുപടി തേടി. പ്രിയങ്ക ഗാന്ധി(Priyanka Gandhi ) സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ജനുവരിയിലാണ് ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജി പരിഗണിച്ച കോടതി ഇന്ന് ഫയലില്‍ സ്വീകരിക്കുകയായിരുന്നു. നേരിട്ടോ അഭിഭാഷകന്‍ മുഖേനെയോ ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ