'നാലുവര്‍ഷം മുമ്പ് കളഞ്ഞുപോയ വിവാഹ മോതിരം'; 'വിധി' ആന്റണിയെ തേടിയെത്തിയത് തൊഴിലുറപ്പ് തൊഴിലാളികളിലൂടെ

പ്രദേശത്തെ തൊഴിലുറപ്പ് ജോലിക്കാരായ വീട്ടമ്മമാരാണ് മുള്ളന്‍കൊല്ലി നിവാസികളായ ആന്റണി- അഷിതയും ദമ്പതികളുടെ കളഞ്ഞു കിട്ടിയ വിവാഹ മോതിരം തിരികെ കൊടുത്തത്.
wedding ring  found ithrough MGNREGA workers
പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ജിസ്‌റ മുനീര്‍ ആന്റണിക്ക് മോതിരം കൈമാറുന്നു- wedding ring special arrangement
Updated on
1 min read

കല്‍പ്പറ്റ: 'നാലു വര്‍ഷം മുമ്പ് നഷ്ടപ്പെട്ട വിവാഹ മോതിരം(wedding ring) ഒരു സിനിമയിലെന്ന പോലെ തിരിച്ച് കിട്ടിയപ്പോള്‍ സത്യമാണോ എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആ മോതിരം വീണ്ടും കാണുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മുള്ളന്‍കൊല്ലി സ്വദേശിയായ എം എം ആന്റണി പറഞ്ഞു.

പ്രദേശത്തെ തൊഴിലുറപ്പ് ജോലിക്കാരായ വീട്ടമ്മമാരാണ് മുള്ളന്‍കൊല്ലി നിവാസികളായ ആന്റണി- അഷിതയും ദമ്പതികളുടെ കളഞ്ഞു കിട്ടിയ വിവാഹ മോതിരം തിരികെ കൊടുത്തത്. മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ് ആന്റണി, 2021 ഏപ്രില്‍ മാസം പട്ടാണിക്കൂപ്പ് വാര്‍ഡിലൂടെ ഒഴുകുന്ന കടമാന്‍തോടുവില്‍ തോട്ടില്‍ സുഹൃത്തിനൊപ്പം നീന്തുന്നതിനിടെയാണ് ആന്റണിക്ക് മോതിരം നഷ്ടപ്പെട്ടത്.

'അഷിതയുടെ പേരെഴുതിയ ഏകദേശം 8 ഗ്രാം ഭാരമുള്ളതും സ്വര്‍ണ മോതിരം വീട്ടില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയുള്ള തോട്ടില്‍ കുളിക്കുന്നതിനിടെയാണ് നഷ്ടപ്പെട്ടത്, മോതിരം കണ്ടെത്താന്‍ പ്രദേശം മുഴുവന്‍ തിരഞ്ഞു. ഒടുവില്‍ ഞങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു' ആന്റണി ഓര്‍ത്തെടുത്തു. 'എന്റെ വിവാഹ മോതിരം കണ്ടാല്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചറിയാന്‍ കഴിയുമായിരുന്നു. പക്ഷെ അത് തിരികെ കിട്ടുമെന്ന പ്രതീക്ഷയില്ലായിരുന്നു'. ആന്റണി പറഞ്ഞു.

രണ്ടാഴ്ച മുമ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കടമാന്‍തോട് വൃത്തിയാക്കുന്നതിനിടെയാണ് ചെളിയില്‍ പൂണ്ട നിലയില്‍ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയ്ക്ക് മോതിരം കിട്ടുന്നത്. ആദ്യം വരവായിരിക്കുമെന്ന് കരുതിയെങ്കില്‍ ചെളി നീക്കി കഴുകി വൃത്തിയാക്കിയതോടെയാണ് കൊത്തിവച്ചിരിക്കുന്ന പേര് കണ്ടത്.അത് ഒരാളുടെ വിവാഹ മോതിരമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍, അതിന്റെ പവിത്രത എത്രത്തോളം ഉണ്ടെന്ന് അറിയമായിരുന്നതിനാല്‍, മോതിരം യഥാര്‍ത്ഥ ഉടമയ്ക്ക് തിരികെ നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു,'' തൊഴിലുറപ്പ് തൊഴിലാളിയായ ലിസി പറഞ്ഞു.

'തൊഴിലാളികള്‍ ഉടന്‍ തന്നെ വിവരം വാര്‍ഡ് മെമ്പര്‍ ജിസ്ര മുനീറിനെ അറിയിച്ചു. മോതിരത്തിന്റെ ഫോട്ടോകള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചു. വാട്‌സ്ആപ്പില്‍ അറിയിപ്പ് കണ്ട് അന്ന് ആന്റണിക്കൊപ്പം നീന്താനുണ്ടായിരുന്ന ഉപ്പോള്‍ കാനഡയില്‍ സ്ഥിരതാമസമാക്കിയ സുഹൃത്ത് മുഖേനയാണ് ആന്റണി വിവരം അറിയുന്നത്.

കഴിഞ്ഞദിവസം തൊഴിലാളികളുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ജിസ്‌റ മുനീര്‍ ആന്റണിക്ക് മോതിരം കൈമാറി. പഞ്ചായത്ത് സെക്രട്ടറി ഡി.തദയൂസ്, ഓവര്‍സീയര്‍ റീജ, എഡിഎസ്, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളികളെ അഭിനന്ദിച്ചു. തടയണയിലെ ചെളി കോരിമാറ്റി വൃത്തിയാക്കുന്നതിനിടെയാണ് ഇവര്‍ക്ക് മോതിരം ലഭിച്ചത്.

'ചേര്‍ത്തല എറണാകുളം ജില്ലയ്ക്ക് കൊടുത്തേക്കൂ'.., 'എല്ലായിടത്തും വെള്ളമാണ് സര്‍'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com