

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (pinarayi vijayan). സംസ്ഥാനത്ത് റസിഡന്റ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ 'എന്റെ കുടുബം ലഹരിമുക്ത കുടുംബം' എന്ന പരിപാടിക്ക് തുടക്കം കുറിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന അസോസിയേഷനുകള്‍ക്ക് താലൂക്ക് അടിസ്ഥാനത്തില്‍ സമ്മാനം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ വര്‍ഷത്തെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26ന് ലഹരിവിരുദ്ധ ക്യാമ്പയിന്റെ അഞ്ചാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. 2026 ജനുവരി 30 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനായിരിക്കുമത്. ദി വേ ഓഫ് ഇന്‍സ്പിരേഷന്‍ എന്ന പ്രോഗ്രാം കോളേജ് തലത്തില്‍ സംഘടിപ്പിക്കും. എല്ലാ ക്യാമ്പസ്സുകളിലും ഒരേ സമയം പ്രസ്തുത പരിപാടിയുടെ ലോഞ്ചിംഗ് മന്ത്രിമാര്‍, ജനപ്രതിധികള്‍, സിനിമാ പ്രവര്‍ത്തകര്‍, എന്‍ജിഒകള്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കും.
വിദ്യാലയങ്ങളില്‍ ലഹരിമുക്ത പരിപാടികള്‍ വിപുലപ്പെടുത്തും. എന്‍എസ്എസ്, എസ്പിസി, ലഹിവിരുദ്ധ ക്ലബുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധറാലി സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍പാര്‍ലമെന്റ് സംഘടിപ്പിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും രാവിലെ 11 മണിക്ക് ഓഫീസ് മേധാവി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.
ജൂണ്‍ 10 മുതല്‍ ജൂണ്‍ 16 വരെയുള്ള കാലയളവില്‍ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി 13,700 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 730 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 769 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 378.375 ഗ്രാം എം ഡി എം എയും 24.833 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ലഹരിയുമായി ബന്ധപ്പെട്ട 274 സോഴ്‌സ് റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറുകയും തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജൂണ്‍ 8 മുതല്‍ ജൂണ്‍ 14 19.937 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി. 20.71 ഗ്രാം എം ഡി എം എയും 0.6 ഗ്രാം മെത്താഫിറ്റമിനും എക്‌സൈസ് പിടികൂടി. 238 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 221 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്യാംപെയിനില്‍, വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും തടയാന്‍ ലക്ഷ്യമിട്ടുള്ള വിവിധ പ്രവര്‍ത്തന പദ്ധതികള്‍ പൊതുവിദ്യാഭ്യസവകുപ്പ് നടത്തിവരുന്നുണ്ട്. പരിശീലന പരിപാടികളില്‍ രക്ഷകര്‍ത്താക്കളെക്കൂടി ഉള്‍പ്പെടുത്തി മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ബോധ്യമുണ്ടാകണം. പാഠ്യപദ്ധതി പരിഷ്കരണ വേളയില്‍ ഈ സാമൂഹ്യ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലഹരി ഉപയോഗത്തിലുപരിയായി കുട്ടികളിലെ ലഹരി ഉപയോഗവും അക്രമോത്സുക്തയും തിരിച്ചറിയുന്നതിനും അധ്യാപകര്‍ക്ക് പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്കൂള്‍ തലത്തിലെ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍, ജനജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദമായ മാര്‍ഗ്ഗരേഖ വിദ്യാലയങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. ലഹരിയുടെ ദൂഷ്യഫലങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും എന്ന പോലെ രക്ഷകര്‍ത്താക്കളും മനസ്സിലാക്കേണ്ടതുണ്ട്. പരിശീലന പരിപാടികളില്‍ രക്ഷകര്‍ത്താക്കളെക്കൂടി ഉള്‍പ്പെടുത്തി മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്.
ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ബോധ്യമുണ്ടാകണം. അത് കണക്കിലെടുത്ത് പാഠ്യപദ്ധതി പരിഷ്കരണ വേളയില്‍ ഈ സാമൂഹ്യ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൗമാര വിദ്യാഭ്യാസത്തിനു പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലിപ്രോത്സാഹിപ്പിക്കുന്നതിന് എസ്.സി.ഇ.ആര്‍.ടി. പ്രത്യേക പുസ്തകങ്ങള്‍ തയ്യാറാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ലഹരി ഉപയോഗത്തിലുപരിയായി കുട്ടികളിലെ ലഹരി ഉപയോഗവും അക്രമോത്സുക്തയും തിരിച്ചറിയുന്നതിനും ആവശ്യമായ പരിശീലനം അധ്യാപകര്‍ക്ക് നല്‍കാന്‍ ആരംഭിച്ചു. പ്രാഥമിക കൗണ്‍സിലിംഗ് നല്‍കുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുന്നതിനായി ഈ പരിശീലനങ്ങള്‍ തുടരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates