മലപ്പുറം: നിലമ്പൂരില്‍ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന, അന്തരിച്ച വിവി പ്രകാശിന്റെ കുടുംബം ഇത്തവണ വോട്ടു ചെയ്യാനെത്തില്ലെന്ന് സൂചന. പോളിങ് ദിവസം പ്രകാശിന്റെ കുടുംബം വീട്ടില്‍ ഇല്ല എന്ന വിവരമാണ് രാവിലെ മുതല്‍ പുറത്തുവന്നത്. കുടുംബം ക്ഷേത്ര ദര്‍ശനത്തിനായി കണ്ണൂരിലേക്കു പോയിരിക്കുകയാണെന്നാണ് വിവരം. തെരഞ്ഞെടുപ്പ് ദിനത്തില്‍ മകള്‍ നന്ദന വിവി പ്രകാശിന്റെ ചിത്രവും വികാരാര്‍ദ്രമായ കുറിപ്പും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്. മിസ് യു അച്ഛാ.. എന്നാണ് മകള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ വിവി പ്രകാശിനു ഹസ്തദാനം ചെയ്യാന്‍ പോലും തയാറായില്ലെന്ന് രാവിലെ മാധ്യമങ്ങളെ കണ്ട പിവി അന്‍വര്‍ ആവര്‍ത്തിച്ചിരുന്നു. വേദിയില്‍ പ്രകാശ് ഹസ്തദാനത്തിന് എത്തിയപ്പോള്‍ ഷൗക്കത്ത് കൈ തട്ടിമാറ്റുകയായിരുന്നെന്ന് അന്‍വര്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ നന്ദന ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ചര്‍ച്ചയായിരുന്നു. 'ജീവിച്ചു മരിച്ച അച്ഛനേക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്' എന്നായിരുന്നു നന്ദന അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി പ്രകാശ് വോട്ടെണ്ണലിനു മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. തിരഞ്ഞെടുപ്പില്‍ കൂടെയുള്ളവര്‍ കാലുവാരിയെന്ന വേദനയോടെയാണ് അദ്ദേഹം വിടപറഞ്ഞതെന്ന വികാരമാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറഞ്ഞത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആര്യാടന്‍ ഷൗക്കത്ത് വി വി പ്രകാശിന്റെ കൈ തട്ടിമാറ്റുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഇത്തവണ പ്രചാരണത്തിനിടെ ആര്യാടന്‍ ഷൗക്കത്ത് വി വി പ്രകാശിന്റെ വീട്ടില്‍ പോയില്ലെന്നത് വാര്‍ത്തയായിരുന്നു.
late congress leader vv praksh`s family may not turn up for voting in nilambur bypoll, reports say they are in kannur
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates