'തെളിഞ്ഞ പിണറായിയെക്കാള്‍ നല്ലത് ഒളിഞ്ഞ പിണറായി', ഞാനല്ലെങ്കില്‍ യുഡിഎഫ് ജയിക്കണം; പി വി അന്‍വര്‍

പി വി അന്‍വര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. യുഡിഎഫിന് പൂര്‍ണ പിന്തുണ ആയിരുന്നു തന്റെ നിലപാട്. എന്നാല്‍ തന്നെ പുറം തള്ളിയ പ്രതിപക്ഷ നേതാവിന്റെ നിലപാടാണ് മത്സരത്തിലേക്ക് നയിച്ചത്
nilambur by election 2025 pv anvar
nilambur by election 2025 pv anvarSocial Media
Updated on
1 min read

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചില്ലെങ്കില്‍ യുഡിഎഫ് ജയിക്കണമെന്ന് പി വി അന്‍വര്‍. വോട്ടെടുപ്പിന് ഒരു ദിവസത്തിന് ശേഷം നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അന്‍വറിന്റെ പ്രതികരണം. ഉപതെരഞ്ഞെടുപ്പില്‍ എനിക്ക് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിണറായിസം തോല്‍ക്കണം. ഇവിടെ രണ്ട് പിണറായിസമാണുള്ളത്. ഒന്ന് ഒളിഞ്ഞ പിണറായിസവും മറ്റൊന്ന് തെളിഞ്ഞ പിണറായിസവും. തെളിഞ്ഞ പിണറായി തോല്‍ക്കണം. ഒളിഞ്ഞ പിണറായി ജയിക്കട്ടെ, അങ്ങനെയങ്കില്‍ യുഡിഎഫ് ജയിക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് എന്നിവരെ വിമര്‍ശിച്ചുകൊണ്ടായിരുന്നു അന്‍വറിന്റെ പ്രതികരണം.

നിലമ്പൂരില്‍ അന്‍വര്‍ എഫക്ട് ഇല്ലെന്ന് പറഞ്ഞവര്‍ നേതാക്കളെ എല്ലാം അണിനിരത്തി പ്രചാരണം നടത്തി. മന്ത്രിമാരും എംഎല്‍എമാരും മുതല്‍ കേരളത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വരെ നിലമ്പൂരില്‍ എത്തി. അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പ് എന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ ജനങ്ങള്‍ ആവേശത്തോടെ വോട്ട് ചെയ്തു. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ്ങ് ശതമാനം കുറഞ്ഞു. എന്നാല്‍ വോട്ട് ചെയ്തവരുടെ എണ്ണം വര്‍ധിച്ചു. പ്രതികൂല കാലാവസ്ഥ ഉള്‍പ്പടെ മറികടന്ന് ജനങ്ങള്‍ വോട്ട് ചെയ്തു. 1224 വോട്ട് അധികം പോള്‍ചെയ്തു. ജനങ്ങളുടെ തീരുമാനം തിങ്കളാഴ്ച അറിയാം. ജനത്തിന്റെ വില എന്തെന്ന് കാണിച്ചുകൊടുക്കാന്‍ തെരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു. ഇതാണ് വലിയ ജയം. ഇത് ജനങ്ങളുടെ പേരാട്ടത്തിന്റെ വിജയമാണെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി.

നിലമ്പൂര്‍ തെരഞ്ഞെടുപ്പിന്റെ ഗതിമാറ്റിയത് പ്രതിപക്ഷ നേതാവാണ് എന്ന വിമര്‍ശനവും അന്‍വര്‍ ഉന്നയിച്ചു. പി വി അന്‍വര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. യുഡിഎഫിന് പൂര്‍ണ പിന്തുണ അറിയിച്ച് ആയിരുന്നു തന്റെ നിലപാട്. എന്നാല്‍ തന്നെ പുറം തള്ളിയ പ്രതിപക്ഷ നേതാവിന്റെ നിലപാടാണ് മത്സരത്തിലേക്ക് നയിച്ചത്. ഇതോടെ തെരഞ്ഞെടുപ്പ് ചിത്രം മാറിയെന്നും അന്‍വര്‍ പ്രതികരിച്ചു.

Summary

pv anvar has stated that if he does not win the Nilambur by-election, he hopes the UDF emerges victory against Ldf and Pinarayi Vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com