

തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത പൊലീസ് മേധാവി ആകേണ്ടവരുടെ ചുരുക്കപ്പട്ടിക 26 ന് അറിയാം. പട്ടിക തയ്യാറാക്കാനുള്ള യുപിഎസ്‌സി യോഗം 26 ന് ഡല്‍ഹിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. യുപിഎസ് സി അംഗീകരിക്കുന്ന പട്ടിക സംസ്ഥാന സര്‍ക്കാരിന് കൈമാറും.
യുപിഎസ്‌സി ചെയര്‍മാന്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ചീഫ്‌സെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി എന്നിവരുടെ സമിതിയാണ് 3 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുക. ഇതിലൊരാളെ സംസ്ഥാന സര്‍ക്കാരിന് പൊലീസ് മേധാവിയായി നിയമിക്കാം.
ആറ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയിട്ടുള്ളത്. ഡിജിപിമാരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, എഡിജിപി സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത്കുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ കാലാവധി ഈ മാസം 30ന് കഴിയും.
The shortlist of candidates to become the state's next police chief will be known on the 26th. Kerala government has submitted a list of six IPS officers to the Centre.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates