'ഒരാഴ്ചയായി ഒരു വിവരവുമില്ല'; ഇറാന്‍ തീരത്തെ കപ്പലിലുള്ള ഭര്‍ത്താവിനെ തേടി മലയാളി യുവതി

തിരുവനന്തപുരം സ്വദേശിനി അപര്‍ണ സുരേഷ് ആണ് ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുന്നത്
Kerala Woman appeals for help
ഇറാനെതിരായ ആക്രമണങ്ങൾക്കെതിരെ വൈറ്റ് ഹൗസിന് മുന്നിൽ നടന്ന പ്രതിഷേധം ( Kerala Woman appeals for help )എപി
Updated on
1 min read

തിരുവനന്തപുരം: ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, കഴിഞ്ഞ ഒരാഴ്ചയായി തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഒരു മലയാളി വീട്ടമ്മ. തിരുവനന്തപുരം സ്വദേശിനി അപര്‍ണ സുരേഷ് ആണ് ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുന്നത്. അപര്‍ണയുടെ ഭര്‍ത്താവ് അവിനാശ് അമല്‍കുമാര്‍ (26), നിലവില്‍ ഇറാന്‍ തീരത്തുള്ള മിറാജ് എന്ന മര്‍ച്ചന്റ് നേവി കപ്പലിലെ ജോലിക്കാരനാണ്.

തന്റെ ഭര്‍ത്താവിനെക്കൂടാതെ 23 ജീവനക്കാര്‍ കൂടി കപ്പലിലുണ്ടെന്നും, അവരില്‍ ബഹുഭൂരിപക്ഷവും ദക്ഷിണേന്ത്യക്കാരാണെന്നും അപര്‍ണ പറയുന്നു. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതോടെ, അവിടത്തെ ജോലി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ഭര്‍ത്താവ് ഒരാഴ്ച മുമ്പ് വളിച്ചപ്പോള്‍ പറഞ്ഞിരുന്നു. അതാണ് അവസാനമായി വിളിച്ചത്. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് അപര്‍ണ പറയുന്നു.

പലതവണ കപ്പലിന്റെ ഉടമസ്ഥരായ ഡീവൈന്‍ ഷിപ്പ് മാനേജ്‌മെന്റ് ആന്റ് മറൈന്‍ സര്‍വീസസ് ലിമിറ്റഡിനെ വിളിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് അപര്‍ണ പറയുന്നു. കപ്പലിനെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയില്ലെന്നാണ് അവര്‍ പറയുന്നത്. അവിടെ എന്താണ് സംഭവിക്കുനന്ത് എന്താണെന്ന് അറിയില്ല. ഭര്‍ത്താവിനെയും കപ്പലിലുള്ള മറ്റുള്ളവരെയും സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്നു മാത്രമാണ് തനിക്ക് ആവശ്യപ്പെടാനുള്ളത്. അപര്‍ണ കൂട്ടിച്ചേര്‍ത്തു.

അവിനാശിന്റെ പിതാവ് ഹൃദ്രോഗിയാണ്. അദ്ദേഹം ഇപ്പോള്‍ ആശുപത്രിയിലാണുള്ളത്. അവനാശ് മാതാപിതാക്കളുടെ ഏക മകനാണ്. അവിനാശിനെക്കുറിച്ചുള്ള വിവരം കിട്ടാതായതോടെ വീട്ടിലെ അവസ്ഥ വളരെ പരിതാപകരമാണെന്നും അപര്‍ണ പറഞ്ഞു. കപ്പലില്‍ 23 ജീവനക്കാര്‍ ഉണ്ടെന്ന് കപ്പല്‍കമ്പനി മാനേജര്‍ വിവേക് കുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഏതാണ്ട് 250 ഓളം ചരക്കുകപ്പലുകള്‍ ആ ഭാഗത്തുണ്ട്. മിറാജ് കപ്പലിലുള്ള ജീവനക്കാരുമായി ഉടന്‍ തന്നെ ബന്ധപ്പെടാനാകുമെന്നാണ് പ്രതീക്ഷയെന്നും വിവേക് കുമാര്‍ വ്യക്തമാക്കി.

Summary

Amid the ongoing Iran-Israel conflict, a Kerala Woman has been waiting for information about her husband for the past week. Aparna Suresh, a native of Thiruvananthapuram, is waiting for information about her husband who is on a ship off the coast of Iran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com