
കേരളം ആകാംക്ഷയോടെ നോക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8ന് ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെണ്ണിത്തുടങ്ങും. ആദ്യ ഫല സൂചനകള്‍ 8.30ന് ലഭിച്ചു തുടങ്ങും. ആദ്യം പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകള്‍ എണ്ണും. ൃലൗെഹെേ.ലരശ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ രാവിലെ 8 മുതല്‍ ഫലസൂചനകള്‍ അറിയാം.
ജൂണ്‍ 19ന് നടന്ന വോട്ടെടുപ്പില്‍ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എല്‍ഡിഎഫ്), മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാര്‍ഥികളിലെ പ്രമുഖര്‍. ആദ്യത്തെ 7 റൗണ്ടുകള്‍ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകള്‍ വരുന്നത്.
ഈ ഉപതെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ എല്‍ഡിഎഫ്,യുഡിഎഫ് മുന്നണികളുടെ രാഷ്ട്രീയഭാവി എന്താകുമെന്ന് വിലയിരുത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഫലം വിജയം ഉറപ്പെന്ന നിലപാടുമായി നിലയുറപ്പിച്ച പി വി അന്‍വറിനും ഏറെ നിര്‍ണായകമാണ്. അന്‍വര്‍ പിടിച്ചെടുക്കുന്ന ഓരോ വോട്ടും ഇരുമുന്നണികളുടെയും നെഞ്ചിടിപ്പാകും.
അപ്രതീക്ഷിതമായ അടിയൊഴുക്കുകളൊന്നുമില്ലെങ്കില്‍ പതിനായിരം വോട്ടിനെങ്കിലും ജയിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എം സ്വരാജിന് ലഭിച്ച ജനകീയപിന്തുണയാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പതിനായിരം വോട്ടെങ്കിലും പിടിച്ചാല്‍ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി വി അന്‍വര്‍ കരുതുന്നത്. കഴിഞ്ഞ തവണത്തെ 8500 എന്ന അക്കത്തെ പതിനായിരം കടത്താനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ ശ്രമം.
The eagerly awaited Nilambur by-election results in Kerala are out today.
മികച്ച വിജയം നേടുമെന്ന് യുഡിഎഫ്, ജയമുറപ്പെന്ന് എൽഡിഎഫ്, ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടെങ്കിലും ജയിക്കുമെന്ന് അൻവർ.
നിർണായകമായ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയൻ അറിയുക തിരുവനന്തപുരത്തിരുന്ന്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൊച്ചിയിലായിരിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വിധിയറിയുക ലണ്ടനിൽ നിന്നായിരിക്കും
രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും.
രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി
1239 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നു. ആദ്യം എണ്ണുന്നത് വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകള്‍. ഇ വി വോട്ടുകളും എണ്ണിത്തുടങ്ങി. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞു. ടാബുലേഷന്‍ കഴിഞ്ഞു.
വോട്ടെണ്ണലിന്റെ ആദ്യ അരമണിക്കൂർ പിന്നിട്ടപ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ആയിരത്തിലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. യുഡിഎഫ്, എൽഡിഎഫ് ക്യാമ്പുകളെ ഞെട്ടിച്ച് സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ കരുത്തുകാട്ടി. ഇതുവരെ രണ്ടായിരത്തിലധികം വോട്ടുകളാണ് പി വി അൻവർ പെട്ടിയിലാക്കിയത്.
അഞ്ചാം റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. മൂന്ന് റൗണ്ടില്‍ അന്‍വറിന് 5539 വോട്ടുകള്‍ നേടി. 2376 വോട്ടുകള്‍ക്ക് യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുന്നു. യുഡിഎഫിന്‍റെ കോട്ടയായ മൂത്തേടത്ത് പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.
തുടക്കത്തില്‍ എണ്ണുന്ന വഴിക്കടവ്, മൂത്തേടം, എടക്കര എന്നിവ യുഡിഎഫിന് മേല്‍ക്കൈയുള്ള പഞ്ചായത്തുകളാണ്. ഈ പഞ്ചായത്തുകളില്‍ പി വി അന്‍വറിന്റെ വോട്ടുകള്‍ നിര്‍ണായകം ആണ്.
യുഡിഎഫ് ലീഡ് 4000 കടന്നു. ആര്യാടന്‍ ഷൗക്കത്ത് 4346 വോട്ടുകള്‍ക്ക് മുന്നില്‍. മൂത്തേടം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്. പി വി അൻവർ നേടിയ വോട്ട് 6,000 പിന്നിട്ടു. ആര്യാടൻ ഷൗക്കത്ത് – 17,136 എം.സ്വരാജ് – 13142 പി വി അൻവർ – 6,636 മോഹൻ ജോർജ് – 1,902. യുഡിഎഫിന് മേല്‍ക്കൈയുള്ള പഞ്ചായത്തുകളാണ് ഇപ്പോള്‍ എണ്ണുന്നത്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആറാം റൗണ്ട് പിന്നിടുമ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് അയ്യായിരം പിന്നിട്ടു. ആറാം റൗണ്ടില്‍ മാത്രം 861 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥി നേടിയത്.
ഏഴ് റൗണ്ടിലും യുഡിഎഫ് സ്ഥാനാര്‍ഥി ഷൗക്കത്തിന് ആണ് ലീഡ്. ആദിവാസി മേഖലകളിലും യുഡിഎഫ് ലീഡ് നേടി. എല്‍ഡിഎഫിന് മേല്‍ക്കൈയുള്ള പോത്തുകല്ല് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണുന്നു.
എട്ടാമത്തെ റൗണ്ട് എണ്ണുമ്പോള്‍ 5000ത്തിന് മുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ്. എട്ടാം റൗണ്ടില്‍ 837 വോട്ടിന് ഷൗക്കത്ത് ലീഡ് ചെയ്യുന്നു. ആകെ ലീഡ് 5958. ആര്യാടൻ ഷൗക്കത്ത് – 35,682 എം.സ്വരാജ് – 30,254 പി.വി.അൻവർ – 10,461 മോഹൻ ജോർജ് – 4,189
ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകള്‍ എണ്ണാനുണ്ട്. പി വി അന്‍വര്‍ 10000ത്തിലേറെ വോട്ട്.
ആറായിരം കടന്ന് ആര്യാടന്‍ ഷൗക്കത്ത്.
യുഡിഎഫ് വോട്ടുകളാണ് നേടിയതെന്നുള്ള വിലയിരുത്തല്‍ തെറ്റാണെന്ന് പി വി അന്‍വര്‍. പിണറായിസത്തിനെതിരെയാണ് പോരാട്ടം. ഞാന്‍ വോട്ട് പിടിച്ചത് എല്‍ഡിഎഫില്‍ നിന്നുള്ള വോട്ടാണെന്നും പി വി അന്‍വര്‍.
എല്‍ഡിഎഫ് സ്വാധീന മേഖലയായ പോത്തുകല്ലില്‍ 207 വോട്ടിന്റെ ലീഡുമായി എം സ്വരാജ്.
കെപിസിസി പ്രസിഡന്റ് ഒറ്റയ്ക്കല്ലെന്നും കരുത്തുറ്റ ഒരു ടീം ഒപ്പമുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ജനങ്ങളോട് ഞങ്ങള്‍ നന്ദി പറയുന്നു. ഈ ടീം വര്‍ക്ക് തുടരുക തന്നെ ചെയ്യും. 2026 വിജയത്തിന്റെ ചവിട്ടുപടിയായി നിലമ്പൂരിനെ കാണാം. അന്‍വര്‍ ഒപ്പം നിന്നിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്ന് തോന്നുന്നു. അന്‍വര്‍ ഒപ്പം നില്‍ക്കേണ്ടതായിരുന്നു. ചര്‍ച്ച ചെയ്യേണ്ട വിഷയമാണത്. ഞങ്ങള്‍ ആരും വാതില്‍ കൊട്ടിയടച്ചില്ല. ആവശ്യമുണ്ടെങ്കില്‍ തുറക്കാം.
പത്ത് റൗണ്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 7000 കടന്നു. 7613 വോട്ടായി ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് ഉയർന്നു.അവസാനം വോട്ടെണ്ണല്‍ നടക്കുന്ന കരുളായി, അമരമ്പലം പഞ്ചായത്തുകള്‍ എല്‍ഡിഎഫ് ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന പഞ്ചായത്തുകളാണ്.
നഷ്ടമായത് ഓരോന്നും തിരിച്ച് പിടിക്കുന്നതിന്റെ തുടക്കം നിലമ്പൂരില്‍ നിന്നാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍.
ഇനി യുഡിഎഫ് ന്റെ വഴികളില്‍ വിജയ
'പൂക്കളുടെ കാലം' എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചത്.
ലീഡ് നിലനിര്‍ത്തി ആര്യാടന്‍ ഷൗക്കത്ത്. 8147 വോട്ടിന് ആര്യാടന്‍ ഷൗക്കത്ത് മുന്നില്‍. രണ്ടാം സ്ഥാനത്ത് എം. സ്വരാജ്, മൂന്നാം സ്ഥാനത്ത് പി.വി. അന്‍വര്‍, നാലാം സ്ഥാനത്ത് മോഹന്‍ ജോര്‍ജ് എന്നിങ്ങനെ തുടരുന്നു.
പി കെ കുഞ്ഞാലിക്കുട്ടി-'വോട്ടെണ്ണല്‍ തുടങ്ങിയ സമയത്ത് തന്നെ നല്ല വിജയം ഉണ്ടാകുമെന്ന് ലീഗ് പ്രസിഡന്റ് പറഞ്ഞിരുന്നു. എല്ലാ സമുദായങ്ങളും പ്രബലമായുള്ള ഒരു നിയോജകമണ്ഡലമാണ് ്‌നിലമ്പൂര്‍. എല്ലാ മേഖലയിലും യുഡിഎഫിന് മേല്‍ക്കൈയുണ്ട്. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയില്‍ പോലും യുഡിഎഫിന് മേല്‍ക്കൈ ഉണ്ട്. നിലമ്പൂര്‍ ഒരു പാഠമാണ്. ജാതീയതയും വര്‍ഗീതയും ഒന്നും ഇവിടെ വിലപ്പോകില്ല. മതേതര കേരളത്തെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യണ്ടന്നാണ് നിലമ്പൂര്‍ കാണിക്കുന്നത്. ഭരണ വിരുദ്ധ വികാരമുണ്ട് എന്നതാണ് രണ്ടാമത്തെ കാര്യം. അതാണ് എല്ലാവരും ഒരുപോലെ വോട്ടു ചെയ്യുന്നത്.'
രമേശ് ചെന്നിത്തല: ''കഴിഞ്ഞ രണ്ട് തവണയും എല്‍ഡിഎഫ് വിജയിച്ച സീറ്റാണ് നിലമ്പൂര്‍. ഇത് ശക്തമായ ഭരണ വിരുദ്ധ വികാരമാണ്. അതിശക്തമായ ജനവികാരത്തിന്റെ കുത്തൊഴുക്കാണ് അവിടെ കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് ഒഴിയണം. ഇടതു മുന്നണി സര്‍ക്കാര്‍ കേവലം ഒരു കാവല്‍ മന്ത്രിസഭയായി എന്നതാണ് സത്യം. ഇത് സെമി ഫൈനലായിരുന്നു. അതില്‍ ഞങ്ങള്‍ വിജയിച്ചു. ഇനി ഫൈനലാണ്. ''
സണ്ണി ജോസഫ്: ''അതിശക്തമായ ഭരണ വിരുദ്ധ വികാരം. കേരള സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്ത്''.
പി.വി.അന്‍വര്‍ നേടിയ വോട്ടുകള്‍ 15,700 കടന്നു. ആര്യാടന്‍ ഷൗക്കത്ത് - 62,284 എം.സ്വരാജ് - 51,241 പി.വി.അന്‍വര്‍ - 15,730 മോഹന്‍ ജോര്‍ജ് - 6,727. 11,000 കടന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ്. 11,013 വോട്ടിന്റെ ലീഡ്.
ഇത് കേരളത്തിലെ ജനങ്ങളുടെ വിജയമാണ്. പിണറായി വിജയൻ സർക്കാരിനെതിരെ കേരളത്തിൽ ഉടനീളം ഉടലെടുത്ത പ്രതിഷേധം നിലമ്പൂർ ജനത ഏറ്റെടുത്തെന്നും ആര്യാടൻ ഷൗക്കത്ത്.
എ കെ ആന്റണി:'' മൂന്നാം ഊഴത്തിനേറ്റ തിരിച്ചടിയാണിത്. നിലമ്പൂര്‍ വഴി പിണറായി സര്‍ക്കാരിന് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുത്തിരിക്കുകയാണ്. വിജയം അതിശയകരമാണ്. വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും വോട്ടര്‍മാരേയും അഭിനന്ദിക്കുന്നു. ആര്യാടന്‍ ഷൗക്കത്തിനെ പ്രത്യേകമായി അഭിനന്ദിക്കുന്നു. ഈ തെരഞ്ഞെടുപ്പ് വലിയ സന്ദേശം നല്‍കിയിരിക്കുന്നു. ഇനിയങ്ങോട്ട് പിണറായി സര്‍ക്കാര്‍ തുടരുന്നത് ഒരു സാങ്കേതികത്വം മാത്രമാണ്. കേരളത്തില്‍ ഭരണമാറ്റം സംഭവിച്ച് കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള സര്‍ക്കാര്‍ ഒരു കെയര്‍ ടേക്കര്‍ ഗവണ്‍മെന്റ് ആണ്. ''
നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തിരിക്കുകയാണെന്ന് കെ സി വേണുഗോപാല്‍. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
11,670 വോട്ടിന് ആര്യാടന്‍ ഷൗക്കത്ത് മുന്നില്‍. ഷൗക്കത്ത്- 66071 വോട്ട്, എം സ്വരാജ്-59140വോട്ട്, പി വി അന്‍വര്‍-17873വോട്ട്. മോഹന്‍ ജോര്‍ജ്- 7593.
എം സ്വരാജ്:'' വിജയിക്ക് അഭിനന്ദനങ്ങള്‍. കുറഞ്ഞ കാലമെന്ന് നിലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ. ജനങ്ങളേയും നാടിനേയും ബാധിക്കുന്ന പ്രശ്‌നമാണ് ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്. വികസന കാര്യങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്യാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളും. ഈ തെരഞ്ഞെടുപ്പില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങളുമായി മുന്നോട്ടു പോകും. ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പ് എന്ന് അംഗീകരിച്ചാല്‍ ഈ സര്‍ക്കാരിനെ ജനങ്ങള്‍ തള്ളിപ്പറഞ്ഞു എന്ന് പറയേണ്ടി വരും. എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല.''
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 11077 വോട്ടിന് ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. ആര്യാടൻ ഷൗക്കത്ത് - 77737 എം.സ്വരാജ് – 66660 പി.വി. അൻവർ - 19760 മോഹൻ ജോർജ് - 8648
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി വി അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യുഡിഎഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സിപിഎമ്മിന്റെ എം സ്വരാജിനെ 11077 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
