എസ്എഫ്ഐക്ക് പുതിയ നേതൃത്വം; ആദർശ് എം സജി അഖിലേന്ത്യ പ്രസിഡന്റ്, ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി

കൊല്ലം ചാത്തന്നൂർ സ്വ​ദേശിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദർശ് എം സജി
Adarsh ​​M Saji, Sreejan Bhattacharya
ആദർശ് എം സജി, ശ്രീജൻ ഭട്ടാചാര്യ (Adarsh ​​M Saji)
Updated on
1 min read

കോഴിക്കോട്: എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ് എം സജിയേയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയേയും തെരഞ്ഞെടുത്തു. കോഴിക്കോട് നടന്ന അഖിലേന്ത്യാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 87 അം​ഗ കേന്ദ്ര എക്സിക്യൂട്ടീവ് അം​ഗങ്ങളേയും സമ്മേളനം തെര‍ഞ്ഞെടുത്തു.

കൊല്ലം ചാത്തന്നൂർ സ്വ​ദേശിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദർശ് എം സജി. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യ ജോ. സെക്രട്ടറിയുമായിരുന്നു. ‍ഡൽഹി ജനഹിത് ലോ കോളജിൽ എൽഎൽബി അവസാന വർഷ വിദ്യാർഥിയാണ് ആദർശ്. പശ്ചിമ ബം​ഗാൾ ജാദവ്പുർ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജൻ ഭട്ടാചാര്യ. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദധാരിയാണ്.

Adarsh ​​M Saji, Sreejan Bhattacharya
'കുഴിയെടുക്കുന്നത് കണ്ടു, ബക്കറ്റിൽ എന്തോ കൊണ്ടു വന്നു; അനീഷ ​ഗർഭിണിയാണെന്നു അറിഞ്ഞില്ല'

സുഭാഷ് ജാക്കർ, ടി നാ​ഗരാജു, രോഹിദാസ് യാദവ്, സത്യേഷ ലെയുവ, ശിൽപ സുരേന്ദ്രൻ, പ്രണവ് ഖാർജി, എം ശിവപ്രസാദ്, സി മൃദുല (വൈസ് പ്രസിഡന്റുമാർ). ഐഷി ഘോഷ്, ജി അരവിന്ദ സാമി, അനിൽ ഠാക്കൂർ, കെ പ്രസന്നകുമാർ, ദേബാഞ്ജൻ ദേവ്, പിഎസ് സഞ്ജീവ്, ശ്രീജൻ ദേവ്, മുഹമ്മദ് ആതിഖ് അഹമ്മദ് (ജോ. സെക്രട്ടറിമാർ) എന്നിവരുൾപ്പെടുന്നതാണ് അഖിലേന്ത്യ സെക്രട്ടേറിയറ്റ്.

Adarsh ​​M Saji, Sreejan Bhattacharya
പ്ലസ് വണ്‍ സപ്ലിമെന്ററി ആദ്യ അലോട്‌മെന്റ് വ്യാഴാഴ്ച, തിങ്കളാഴ്ച വൈകിട്ട് വരെ അപേക്ഷിക്കാം

Adarsh ​​M Saji, a native of Chathannur, Kollam, was elected as the president. He was the SFI state vice president and all-India joint secretary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com