സിപിഎം സംസ്ഥാന സമിതിയില്‍ 17 പുതുമുഖങ്ങള്‍; വീണാ ജോര്‍ജ് പ്രത്യേക ക്ഷണിതാവ്, സൂസന്‍ കോടി പുറത്ത്

അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആര്‍ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
 CPM state committee
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഫെയ്‌സ്ബുക്ക്
Updated on

കൊല്ലം: സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 89 പേരെ തെരഞ്ഞെടുത്തു. ഇപി ജയരാജനും ടിപി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയില്‍ തുടരും. അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആര്‍ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ആലപ്പുഴയില്‍ നിന്ന് കെ പ്രസാദ്, കണ്ണൂരില്‍ നിന്ന് വികെ സനോജ്, പിആര്‍ രഘുനാഥിനെ കോട്ടയത്തു നിന്നും, തിരുവനന്തപുരത്തു നിന്നും ഡികെ മുരളി, കൊല്ലത്ത് നിന്ന് എസ് ജയമോഹന്‍, വയനാട്ടില്‍ നിന്ന് കെ റഫീഖ്, എറണാകുളത്തുനിന്നും എം അനില്‍ കുമാര്‍, കോഴിക്കോട് നിന്നും എം മെഹബൂബിനേയും വി വസീഫിനേയും മലപ്പുറത്ത് നിന്നും വിപി അനില്‍, പാലക്കാട് നിന്നും കെ ശാന്തകുമാരിയേയും പുതിയ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന്‍ തന്നെ തുടരും.

അതേസമയം, പത്തനംതിട്ടയില്‍ നിന്ന് ആരെയും ഉള്‍പ്പെടുത്തിയില്ല. മന്ത്രി വീണാ ജോര്‍ജ്ജിനെ ഉള്‍പ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജോണ്‍ ബ്രിട്ടാസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം സിപിഎം വിഭാഗീയതയെ തുടര്‍ന്ന് സൂസന്‍ കോടി പുറത്തായി. കരുനാഗപ്പള്ളി വിഭാഗീയതയിലാണ് നടപടി. ശാന്തകുമാരിയും ആര്‍ ബിന്ദുവുമാണ് പുതിയ വനിതാ അംഗങ്ങള്‍.17 അംഗ സെക്രട്ടറിയേറ്റിൽ കെ കെ ശൈലജ, എംവി ജയരാജൻ, സി എൻ മോഹനൻ എന്നിവരേയും ഉൾപ്പെടുത്തിയിട്ടുണ്ട്. എം ബി രാജേഷ്, പി ജയരാജൻ, കടകംപള്ളി, ഉദയഭാനു, പി ശശി എന്നീ നേതാക്കൾ പരിഗണിക്കപ്പെട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com