ഹജ്ജ് വിമാനത്തിന് ഉയര്‍ന്ന നിരക്ക്: കോഴിക്കോട് നിന്നുള്ള 516 പേരെ കണ്ണൂരിലേക്ക് മാറ്റി: എപി അബ്ദുള്ളക്കുട്ടി

കോഴിക്കോട് നിന്നുള്ള യാത്ര ചെലവ് കൂടുതലാണെന്ന പരാതി പരിഗണിച്ചാണ് ഇത്തരത്തില്‍ ഒരു മാറ്റം വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ap abdullakkutty
എപി അബ്ദുള്ളക്കുട്ടി
Updated on

കണ്ണൂര്‍:ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് കോഴിക്കോട് കരിപ്പൂരില്‍നിന്നുള്ള തീര്‍ത്ഥാടകരില്‍ 516 പേര്‍ക്ക് കണ്ണൂരില്‍ നിന്ന് പോകാനുള്ള സൗകര്യം ഒരുക്കിയതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എപി അബ്ദുള്ളക്കുട്ടി. കണ്ണൂരിനെ അപേക്ഷിച്ചു കോഴിക്കോട് നിന്നുള്ള യാത്ര ചെലവ് കൂടുതലാണെന്ന പരാതി പരിഗണിച്ചാണ് ഇത്തരത്തില്‍ ഒരു മാറ്റം വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മൂവായിരത്തോളം തീര്‍ത്ഥാടകര്‍ വിമാനത്താവളം മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. കൂടുതല്‍ അപേക്ഷ വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ആളുകളെ തിരഞ്ഞെടുക്കേണ്ടി വരും. കോഴിക്കോട് 40,000 രൂപയുടെ ചാര്‍ജ് വര്‍ധനവാണ് കണ്ണുരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പല ചെറിയ വിമാനത്താവളങ്ങളിലേയും വിമാന നിരക്കുകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. നിരക്കിലുള്ള വര്‍ധന ഹജ്ജ് കമ്മറ്റിയുടേയോ സര്‍ക്കാരിന്റേയോ നിയന്ത്രണത്തില്‍ ഉള്ളതല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com