ലഹരിമരുന്ന് കൈവശം വച്ചതിന് 236 കേസ്; 251 അറസ്റ്റ്; ഓപ്പറേഷന്‍ ഡി ഹണ്ട് തുടരുന്നു

ഇവരില്‍ നിന്ന് എംഡിഎംഎ, കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു.
Operation D-Hunt Drive
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി 20ന് പൊലീസ് സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷല്‍ ഡ്രൈവില്‍ 251 പേരെ അറസ്റ്റ് ചെയ്തുഎക്സ്പ്രസ് ഇല്ലസ്ട്രേഷൻ
Updated on

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി 20ന് പൊലീസ് സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷല്‍ ഡ്രൈവില്‍ 251 പേരെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കൈവശം വച്ചതിന് 236 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

ഇവരില്‍ നിന്ന് എംഡിഎംഎ, കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു. പൊതുജനങ്ങളില്‍നിന്ന് ലഹരിമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com