
കൊച്ചി: കാലടി മലയാറ്റൂരിനു സമീപം പെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂര്‍ നെടുവേലി സ്വദേശികളായ ഗംഗ (48), മകന്‍ ധാര്‍മിക് (7) എന്നിവരാണ് മരിച്ചത്. ഇന്നു വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള മധുരിമ കടവിലാണ് അപകടം നടന്നത്.
കുളിക്കാനിറങ്ങിയ ഇവരെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇരുവരും ഈ കടവില്‍ സ്ഥിരമായി കുളിക്കാന്‍ പോകാറുള്ളതാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കുളിക്കാന്‍ പോയ ഇരുവരും ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാതായതോടെയാണ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത്. തിരച്ചിലിനൊടുവിലാണ് ഇരുവരെയും പുഴയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹങ്ങള്‍ മലയാറ്റൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക