'ധീരന്‍മാരെ പോരാളികളെ', സൂരജ് വധക്കേസ് പ്രതികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍
കണ്ണൂര്‍: ധീരന്മാരേ, പോരാളികളെ' , നിങ്ങള്‍ക്കായിരം അഭിവാദ്യങ്ങള്‍, നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍, ബി.ജെ.പി പ്രവര്‍ത്തകര്‍ മുഴപ്പിലങ്ങാട് സൂരജ് വധക്കേസ് പ്രതികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍. കോടതി ശിക്ഷിച്ച ഒന്‍പതുപേരെ കണ്ണൂര്‍ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അഭിവാദ്യം ചെയ്തു നൂറു കണക്കിന് സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്.
കോടതി കവാടത്തില്‍ നിന്നും പൊലിസ് വാഹനത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴാണ് പ്രവര്‍ത്തകര്‍ റോഡില്‍ നിന്നും മുദ്രാവാക്യം മുഴക്കിയത്. കോടതി വിധി കേള്‍ക്കുന്നതിനായി സിപിഎം നേതാക്കളും പ്രവര്‍ത്തകരും തിങ്കളാഴ്ച്ച രാവിലെ മുതല്‍ തലശേരി കോടതി വളപ്പിലെത്തിയിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം. സുരേന്ദ്രന്‍, കാരായി ചന്ദ്രശേഖരന്‍, എം.സി രമേശന്‍, ജില്ലാ പഞ്ചായത്തംഗം കെ.വി ബിജു, പ്രതികളുടെ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവരും വിധി കേള്‍ക്കാനെത്തിയിരുന്നു. കൊല്ലപ്പെട്ട സൂരജിന്റെ അമ്മ സതിയും സഹോദരന്‍മാരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നില്ല. ബിജെപി പ്രവര്‍ത്തകര്‍ എത്തിയിരുന്നുവെങ്കിലും വിധി കേട്ടയുടന്‍ അവര്‍ മടങ്ങി. സംഘര്‍ഷമൊഴിവാക്കാനായി കനത്ത പൊലിസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക