
കൊച്ചി: കൊച്ചിയില്‍ സംഗീതനിശ സംഘടിപ്പിച്ചതു വഴി 38 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. തനിക്കും ഭാര്യക്കുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ളതാണെന്നും ഷാനും ഭാര്യ സൈറ ഷാനും പ്രസ്താവനയില്‍ വ്യക്തമാക്കി.
സംഗീത പരിപാടിയുടെ ഷോ ഡയറക്ടര്‍ നിജു രാജ് നല്‍കിയ പരാതിയില്‍ ഷാന്‍ റഹ്മാനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിരുന്നു. നിജു രാജ് ജനങ്ങളേയും മാധ്യമങ്ങളേയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു. കേസ് അട്ടിമറിക്കാനും ഒത്തുതീര്‍പ്പിനുമായി മെനഞ്ഞ തന്ത്രമാണ് ഇപ്പോള്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍. എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
ജനുവരി 15ന് കൊച്ചിയില്‍ നടന്ന 'ഉയിരേ? ഷാന്‍ റഹ്മാന്‍ ലൈവ് ഇന്‍ കണ്‍സേര്‍ട് പരിപാടിയുടെ സംഘാടകരായ നിജുവിന്റെ സ്ഥാപനത്തിന് വാഗ്ദാനം ചെയ്ത തുക നല്‍കാതെ വഞ്ചിച്ചു എന്നാണ് കേസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക