“അവരങ്ങനെ ​ഗ്ലാമറുള്ള ഒരു വകുപ്പിലും ഇരുന്നിട്ടില്ലല്ലേ?”

'തോൽപ്പിക്കാൻ നോക്കുന്നവരുടെ മുന്നിൽ അവരുടെ നാളിതു വരെയുള്ള സേവനകാലം തിളങ്ങി തന്നെ നിൽക്കും'
sarada muraleedharan
ശാരദ മുരളീധരന്‍ ഭര്‍ത്താവ് വേണുവിനൊപ്പം ഫയല്‍
Updated on

തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ പിന്തുണച്ച് ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണു. ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് ഡോ. വേണു, ശാരദയെ അനുകൂലിച്ച് രം​ഗത്തു വന്നത്. തൊലി കറുപ്പിലും പങ്കാളിയുടെ വെളുപ്പിനോടും ഒക്കെ താരതമ്യം ചെയ്തും തോൽപ്പിക്കാൻ നോക്കുന്നവരുടെ മുന്നിൽ അവരുടെ നാളിതു വരെയുള്ള സേവനകാലം തിളങ്ങി തന്നെ നിൽക്കുമെന്ന് വേണു അഭിപ്രായപ്പെട്ടു.

“അവരങ്ങനെ ​ഗ്ലാമറുള്ള ഒരു വകുപ്പിലും ഇരുന്നിട്ടില്ലല്ലേ?” എന്ന് പലരും ശാരദ മുരളീധരനെക്കുറിച്ച് അടക്കം പറയുന്നത് കേട്ടിട്ടുണ്ട്. ആഭ്യന്തരം, റവന്യു, ഫിനാൻസ്, വ്യവസായം തുടങ്ങിയ കൺവെൻഷണലി ‘കനപ്പെട്ട’ വകുപ്പുകളും, ടൂറിസം പോലെയുള്ള വിദേശ യാത്രകളും പാർട്ടികളും തരപ്പെടുന്നവയും ഒക്കെയാണ് ഈ ​ഗ്ലാമർ കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ അവരതിൽ ഇരുന്നിട്ടില്ല.

ദാരിദ്ര്യ നിർമ്മാർജ്ജനവും, ജനകീയാസൂത്രണവും, പട്ടിക ജാതി/വർഗ ക്ഷേമവും, സ്ത്രീ ശാക്തീകരണവും, കുടുംബശ്രീയും, റൂറൽ ലൈവ്ലിഹുഡ് മിഷനും, തദ്ദേശ സ്വയംഭരണവും, ഗ്രാമവികസനവും, മാലിന്യ നിർമാർജനവുമൊക്കെ നയിച്ചതിനോളം ​ഗ്ലാമർ മുൻപ് പറഞ്ഞതിനൊന്നുമില്ലെന്ന് തിരിച്ചറിയാത്തവരോട് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം. ഡോ. വേണു കുറിപ്പിൽ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com