
പാലക്കാട്: പല്ലിൽ കമ്പിയിടുന്നതിന്റെ ഭാഗമായി ഗം എടുക്കുന്നതിനിടെ ഡ്രില്ലർ നാക്കിൽ തട്ടി യുവതിക്ക് ഗുരുതര പരിക്ക്. സംഭവത്തില്‍ സ്വകാര്യ ഡെൻ്റൽ ക്ലിനിക്കിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തു.
മാർച്ച് 24നാണ് സംഭവം. പല്ലിൽ കമ്പിയിട്ടതിൻ്റെ ഭാഗമായി ഗം എടുക്കാൻ ആശുപത്രിയിൽ എത്തിയ 21കാരിയായ യുവതിക്കാണ് പരുക്കേറ്റത്. ഡ്രില്ലർ നാക്കിൽ തട്ടി നാവിൻ്റെ അടിഭാഗത്ത് മുറിവേൽക്കുകയായിരുന്നു.
പരുക്ക് സാരമുള്ളതാണ്. പിന്നാലെ യുവതി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക