
കൊച്ചി: എംപുരാന്‍ വിവാദത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ഖേദ പ്രകടനത്തിന് പിന്നാലെ പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ബിജെപി നേതാവിന്റെ പ്രതികരണം. ഇനി കാണുന്നത് എംപുരാനല്ല വെറും 'എംബാം'പുരാന്‍... എന്നും കെ സുരേന്ദ്രന്‍ പറയയുന്നു.
ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും. ഉദരനിമിത്തം ബഹുകൃതവേഷം.. തുടങ്ങിയ പരാമര്‍ശങ്ങളും ആരെയും പേരെടുത്ത് പറയാതെ കെ സുരേന്ദ്രന്‍ പറയുന്നു.
കെ സുരേന്ദ്രന്റെ പോസ്റ്റ്-
ഉദരനിമിത്തം ബഹുകൃതവേഷം.. ഇനി കാണുന്നത് എംപുരാനല്ല വെറും 'എംബാം'പുരാന്‍... ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും. നാസൗ നായം കരഗതഃ കരസ്ഥോപി വിനാശിതഃ്യു ആശയാ ദൂഷിതാ ബുദ്ധിഃ കിം കരോമി വരാധമഃ്യു്യു
എംപുരാന്‍ സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ തന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് മനോവിഷമം ഉണ്ടാക്കിയതില്‍ ഖേദമുണ്ടെന്ന് വ്യക്തമാക്കി നടന്‍ മോഹന്‍ലാലാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ സംവിധായകന്‍ പൃഥ്വിരാജും മോഹന്‍ലാലിന്റെ പോസ്റ്റ് പങ്കുവച്ചു.
ലൂസിഫര്‍' ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ തന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് മനോവിഷമം ഉണ്ടാക്കിയതില്‍ ഖേദമുണ്ട്. അതിന്റെ ഉത്തരവാദിത്വം സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അത്തരം ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചതായി മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക