'ഇതാ ഇങ്ങനെയാണ് നാം പാകിസ്ഥാനെ അടിച്ചൊതുക്കിയത്', ഓപ്പറേഷന്‍ സിന്ദൂറിന് വിശ്വസനീയ തെളിവുകള്‍ നല്‍കി; മലയാളിയുടെ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ഹിറ്റ്

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള തെറ്റായ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ ആളുകള്‍ കാവ സ്പേസ് പുറത്തുവിട്ട മാപ്പുകളും ചിത്രങ്ങളും തിരഞ്ഞു
Photo  of Kawa Space founder Kris Nair
ക്രിസ് നായര്‍
Updated on
1 min read

കൊച്ചി: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഡിജിറ്റല്‍ രംഗത്ത് നിര്‍ണായക സ്വാധീനമായി ഇന്ത്യന്‍ ബഹിരാകാശ സാങ്കേതിക സ്റ്റാര്‍ട്ടപ്പായ കാവ സ്പേസ്. തിരുവനന്തപുരം സ്വദേശിയായ ക്രിസ് നായര്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പാണിത്. ഇന്ത്യയുടെ ഉപഗ്രഹ അധിഷ്ഠിത ഇന്റലിജന്‍സിന്റെ ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളിലൊന്നായും കാവ സ്‌പേസ് മാറി.

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള തെറ്റായ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ ആളുകള്‍ കാവ സ്പേസ് പുറത്തുവിട്ട മാപ്പുകളും ചിത്രങ്ങളും തിരഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി കാണിക്കുന്ന ഉയര്‍ന്ന റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങള്‍ കാവ സ്‌പേസ് എക്സ് ഹാന്‍ഡിലുകളിലൂടെ പുറത്തുവിട്ടു. ഈ ചിത്രങ്ങള്‍ ഇന്ത്യയുടെ അവകാശവാദങ്ങള്‍ക്ക് വിശ്വാസ്യത കൂട്ടി. പ്രതിരോധം, ബഹിരാകാശം, ഭൗമരാഷ്ട്രീയം എന്നി മേഖലകളില്‍ പേരുകേട്ട സ്വതന്ത്ര സ്ഥാപനമായ ആല്‍ഫ ഡിഫന്‍സ് ഉള്‍പ്പെടെയുള്ള വെബ്സൈറ്റുകളും ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കിട്ടിരുന്നു.

ഞായറാഴ്ച വൈകുന്നേരം ക്രിസ് നായര്‍ ഒരു പ്രധാന സംഭവവികാസത്തെക്കുറിച്ച് സൂചന നല്‍കി 'അടുത്ത ഇമേജ് അനാലിസിസ് റിപ്പോര്‍ട്ട് സുപ്രധാനമാണ്' എന്നായിരുന്നു അത്. അടുത്ത ദിവസം, അദ്ദേഹം ഒരു നിര്‍ണായക വിവരം പങ്കിട്ടു. 'കറുത്ത പര്‍വതനിരകളേ, നിങ്ങളുടെ നിഴല്‍ വീണ ഹൃദയത്തില്‍ നിങ്ങള്‍ എന്താണ് ഒളിപ്പിച്ചിരിക്കുന്നത്?' - പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വിദൂരവും പാറക്കെട്ടുകളുള്ളതുമായ പ്രദേശമായ കിരാന കുന്നുകളെ കാണിക്കുന്ന വൈഡ് ആംഗിള്‍ ഉപഗ്രഹ ചിത്രം, ഇവിടെ പാകിസ്ഥാന്‍ ആണവ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. കിരാന കുന്നുകള്‍ ആക്രമിക്കപ്പെട്ടോയെന്ന തരത്തില്‍ ചര്‍ച്ചകള്‍ക്ക് ഈ പോസ്റ്റ് കാരണമായി. ഇവിടം ആക്രമിക്കപ്പെട്ടോയെന്നതില്‍ വ്യക്തതയില്ലെങ്കിലും ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയുടെ വര്‍ധിച്ചുവരുന്ന പ്രധാന്യം ശ്രദ്ധിക്കപ്പെട്ടു.

2019 മാര്‍ച്ചില്‍ സ്ഥാപിതമായ കാവ സ്പേസ് ഇന്ന് ആഗോള ബഹിരാകാശ വ്യവസായത്തില്‍ നിര്‍ണായക ആപ്ലിക്കേഷനും അടിസ്ഥാന സൗകര്യ പാളിയുമായി മാറിയിരിക്കുകയാണ്. അതിര്‍ത്തിയിലെ ജിയോസ്പേഷ്യല്‍ ടെക് ഇക്കോ സിസ്റ്റത്തിനായാണ് ഇത് കൊണ്ടുവന്ന്. എന്നാല്‍ ഇപ്പോള്‍ ഗ്ലോബല്‍ ഇന്റലിജന്‍സ്, ഡിഫന്‍സ് സ്‌പേസ് കമ്പനിയായി സ്ഥാനം പിടിച്ചിരിക്കുന്നു.

'നമ്മുടെ ഗ്രഹത്തെ ചുറ്റുന്ന ഉപഗ്രഹങ്ങളുടെ ശക്തി പ്രയോജനപ്പെടുത്തുകയും ഭൂമിയിലെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ആളുകള്‍ക്ക് അവരുടെ നേട്ടങ്ങള്‍ കൊയ്യാന്‍ സഹായിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ദൗത്യം,' ക്രിസ് നായര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ക്കിടയിലും വിവരങ്ങള്‍ക്കിടയിലും കാവ സ്പേസിന്റെ തെളിവുകളുടെ പിന്തുണയോടെയുള്ള വിലയിരുത്തലുകള്‍ പ്രതിരോധ നിരീക്ഷകരുടെയും പത്രപ്രവര്‍ത്തകരുടെയും നയതന്ത്ര വിദഗ്ധരുടെയും വിശ്വാസം നേടിയെടുക്കുകയാണ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com