'മുഖ്യമന്ത്രിയാകാന്‍ ഞാനില്ല; എംഎല്‍എ സ്ഥാനവും കെപിസിസി പ്രസിഡന്റ് പദവിയും രാജിവയ്ക്കും'; സണ്ണി ജോസഫ്

പാര്‍ട്ടിക്കകത്ത് താനാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് രമേശ് ചെന്നിത്തലയോ, സുധാകരനോ, വിഡി സതീശനോ, ശശി തരൂരോ പറഞ്ഞിട്ടില്ല. അത് മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണ്.
sunny joseph
സണ്ണി ജോസഫ്ഫെയ്‌സ്ബുക്ക്‌
Updated on
1 min read

കൊച്ചി: മുഖ്യമന്ത്രിയാകാന്‍ താനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. തന്റെ കഴിവിന്റെ പരിമിതിയെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും മുഖ്യമന്ത്രിയാകാന്‍ പറഞ്ഞാല്‍ എംഎല്‍എ സ്ഥാനവും കെപിസിസി പ്രസിഡന്റ് പദവിയും രാജിവയ്ക്കുമെന്നും സണ്ണി ജോസഫ് മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പാര്‍ട്ടിക്കകത്ത് താനാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് രമേശ് ചെന്നിത്തലയോ, സുധാകരനോ, വിഡി സതീശനോ, ശശി തരൂരോ പറഞ്ഞിട്ടില്ല. അത് മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണ്. ഒരുപക്ഷേ ജനപിന്തുണയുള്ള നിരവധി നേതാക്കള്‍ പാര്‍ട്ടിയിലുള്ളതുകൊണ്ടാവാം മാധ്യമങ്ങള്‍ അങ്ങനെ പറഞ്ഞതെന്നും സണ്ണി ജോസഫ് പറഞ്ഞു

തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനം സ്ഥാനാര്‍ഥി നിര്‍ണയമാണെന്നും പിണറായി സര്‍ക്കാര്‍ തദ്ദേശ വാര്‍ഡ് വിഭജനം അശാസ്ത്രീയമായാണ് നടപ്പാക്കിയിരിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. ചെരിപ്പിനൊപ്പം കാലുമുറിക്കുന്ന പരിപാടിയാണ് വാര്‍ഡ് വിഭജനത്തിലൂടെ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കെപിസിസി പാനലിനെ കുറിച്ച് അതൃപ്തി ആര്‍ക്കുമില്ല. എല്ലാ സമവാക്യങ്ങളും കലര്‍ന്ന പാനലാണ് ഇത്. കൂടുതല്‍ അച്ചടക്കമുള്ള കെട്ടുറപ്പുള്ള ചലിക്കുന്ന സംഘടനയായി കോണ്‍ഗ്രസിനെ മുന്നോട്ടുകൊണ്ടുപോകും. ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരികെ വരണമെന്നാണ് ആഗ്രഹമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസില്‍ ഉപജാപകസംഘമില്ല, പക്ഷെ ആന്റോ ആന്റണിക്കെതിരെ പ്രചാരണമുണ്ടായി. ആന്റോ ആന്റണിക്കെതിരായ പ്രചരണത്തില്‍ വ്യക്തിപരമായി വിഷമമുണ്ട്. വെള്ളാപ്പള്ളിയുടെ വിമര്‍ശത്തിന് മറുപടി പറയാന്‍ ഉദ്ദേശമില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rajmohan Unnithan
Former MLA Linto Joseph says UDF government did not supervise Meppadi disaster
sunny joseph, pm niyas
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com