
കൊച്ചി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉജ്ജ്വല വിജയം നേടി സ്ട്രാറ്റ് ഫോര്‍ഡ് പബ്ലിക് സ്‌കൂള്‍. സയന്‍സ് വിഭാഗത്തില്‍ 98.4 ശതമാനം മാര്‍ക്കോടെ ആയിഷ എംഎന്‍ ഒന്നാം സ്ഥാനവും ജാനകി മുരളിയും മഞ്ജിമ കൃഷ്ണനും 97.2ശതമാനം മാര്‍ക്കോടെ രണ്ടാംസ്ഥാനവും 97% മാര്‍ക്ക് വാങ്ങി നിരഞ്ജന്‍ എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊമേഴ്‌സ് വിഭാഗത്തില്‍ 99% മാര്‍ക്ക് വാങ്ങി പ്രഭവ് ലിജു ജില്ലയില്‍ ഒന്നാം സ്ഥാനം നേടി.നികിത തങ്കം ജോസ് 97% മാര്‍ക്കോടെ രണ്ടാം സ്ഥാനവും 96.4% മാര്‍ക്കോടെ അപര്‍ണ അരുണ്‍ മൂന്നാം സ്ഥാനവും നേടി. സയന്‍സ് വിഭാഗത്തില്‍ 20 കുട്ടികള്‍ഫുള്‍ എ വണ്ണും കൊമേഴ്‌സ് വിഭാഗത്തില്‍ അഞ്ചു കുട്ടികള്‍ ഫുള്‍ എ വണ്ണും കരസ്ഥമാക്കി.
ആകെ പരീക്ഷ എഴുതിയ 250 കുട്ടികളില്‍ 40 കുട്ടികള്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് വാങ്ങി. 120 പേര്‍ ഡിസ്റ്റിങ്ഷനും ബാക്കിയുള്ളവര്‍ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി വിജയതിളക്കത്തിന്റെ മാറ്റ് കൂട്ടി. കെമിസ്ട്രിക്ക് നൂറില്‍ നൂറ് മാര്‍ക്ക് ആയിഷ എം എന്‍,നിരഞ്ജന്‍ എ, ശ്രീലക്ഷ്മിഎന്നിവര്‍ നേടി. മഞ്ജിമ കൃഷ്ണന്‍, അഖില സേവ്യര്‍, റസിയ ജലാല്‍,മഹിത എസ്,ആദിത്യാ എസ്, വൈഷ്ണവ് ബാബു എസ്,അഭിഷേക് രാജ്, യതിന്‍ നവീന്‍,അദിത് എം എസ് എന്നിവര്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ നൂറില്‍ നൂറ് മാര്‍ക്കും കരസ്ഥമാക്കി. കൊമേഴ്‌സ് വിഭാഗത്തില്‍ പ്രഭവ് ലിജു,നാദിയ നവാസ്, അഞ്ജന എ എസ് എന്നിവര്‍ എക്കണോമിക്‌സ് നൂറില്‍ നൂറ് മാര്‍ക്ക് നേടി.ബിസിനസ് സ്റ്റഡീസില്‍ പ്രഭവ് ലിജു, നികിതതങ്കം ജോസ്, അപര്‍ണ അരുണ്‍ എന്നിവര്‍ നൂറില്‍ നൂറ് മാര്‍ക്ക് നേടി. അക്കൗണ്ടന്‍സിക്ക് നികിത തങ്കം ജോസ്,അപര്‍ണഅരുണ്‍ എന്നിവര്‍ നൂറില്‍ നൂറ് മാര്‍ക്ക് കരസ്ഥമാക്കി.
പത്താം ക്ലാസ് പരീക്ഷാഫലത്തില്‍ 97.6 ശതമാനം മാര്‍ക്ക് വാങ്ങി നവമി റാമും അനന്യ ആര്‍ കുറുപ്പും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് ഫായിസ്, ഫാത്തിമ എന്‍ എന്നിവര്‍ 96.8% മാര്‍ക്ക് വാങ്ങി രണ്ടാം സ്ഥാനവും അഭിനന്ദ് ബി ശങ്കര്‍ 96.2ശതമാനം മാര്‍ക്ക് മൂന്നാം സ്ഥാനവും നേടി .സാവരിയ ജി പി,നേഹാ ഡി എസ് എന്നിവര്‍ മലയാളത്തിന് നൂറില്‍ നൂറ് മാര്‍ക്ക് കരസ്ഥമാക്കി.15പേര്‍ ഫുള്‍ എ വണ്‍ നേടി.പരീക്ഷ എഴുതിയ 120 കുട്ടികളില്‍ 38 പേര്‍ 90%ത്തിന് മുകളിലും 70 പേര്‍ ഡിസ്റ്റിങ്ഷനും ബാക്കിയുള്ളവര്‍ ഫസ്റ്റ് ക്ലാസ്സും കരസ്ഥമാക്കി. ചെയര്‍മാന്‍ അസ്സീസ് കളീലില്‍ വിജയികളെ അഭിനന്ദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ