

കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് യുവാവിനെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയതായി പരാതി. പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെ(21)യാണ് ഇന്ന് വൈകീട്ട് നാല് മണിയോടെ ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘം വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയത്.
പ്രതികള്‍ എത്തിയ കെ.എല്‍ 65 എല്‍ 8306 നമ്പറിലുള്ള കാറിന്റെ ദൃശ്യം സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ കടന്നുകളയുന്നതിന്റെ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. അവിടെവെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് അജ്മലിന്റെ സഹോദരനായ അനൂസിനെ തട്ടിക്കൊണ്ടുപോയതെന്നാണ് നിഗമനം.
അനൂസ് റോഷന്‍ വിദ്യാര്‍ഥിയാണ്. സംഭവത്തില്‍ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി. അതിനിടെ സ്വര്‍ണകടത്ത് സംഘവുമായി സംഘത്തിന് ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത, കേരളത്തില്‍ മഴ കനക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates