കേസ് ഒതുക്കാന്‍ കൈക്കൂലി; ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം രാഷ്ട്രീയ ചര്‍ച്ചയാക്കാന്‍ സിപിഎം, 'അഴിമതി വിരുദ്ധ മുഖം അഴിഞ്ഞുവീണു'

കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് ബാബുവില്‍നിന്ന് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ വിജിലന്‍ നടപടി ആരംഭിച്ചതിന് പിന്നാലെയാണ് വിഷയം സിപിഎം ഇഡിക്ക് എതിരായ ആയുധമാക്കുന്നത്
ed office kochi
ഇഡി ഓഫീസ്ടിവി ദൃശ്യം
Updated on
1 min read

കൊച്ചി: കേസ് ഒതുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം രാഷ്ട്രീയ ചര്‍ച്ചയാക്കാന്‍ സിപിഎം. കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് ബാബുവില്‍നിന്ന് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ വിജിലന്‍സ് നടപടി ആരംഭിച്ചതിന് പിന്നാലെയാണ് വിഷയം സിപിഎം ഇഡിക്ക് എതിരായ ആയുധമാക്കുന്നത്. പരാതിയില്‍ ഇഡി ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട് ഇഡി ഉദ്യോഗസ്ഥര്‍ക്കായി ഇടനിലക്കാരന്‍ സമീപിച്ചെന്ന് പരാതി നല്‍കിയ വ്യവസായി അനീഷ് ബാബുവിന്റെ വിശദ മൊഴി ഞായറാഴ്ച വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് ഇഡിയുടെ ഏജന്റുമാരെന്ന ആരോപണം നേരിടുന്ന വില്‍സണ്‍ വര്‍ഗീസ്, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യര്‍ എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രാഥമിക വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇഡി അസി. ഡയറക്ടറായ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് ഇഡിക്ക് എതിരെ സിപിഎം നേരിട്ട് രംഗത്തെത്തുന്നത്. ആരോപണങ്ങള്‍ തുറന്നുകാട്ടുന്നത് ഇഡിയുടെ അഴമതിയുടെ മുഖമാണെന്ന് സിപിഎം മുഖപത്രം ദേശാഭിമാനി മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കല്‍, വിദേശനാണ്യ വിനിമയത്തിലെ ക്രമക്കേടുകള്‍ തുടങ്ങിയ ഗുരുതര സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഏജന്‍സിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവേട്ടയ്ക്കും, ബിജെപിയും ചില ഉദ്യോഗസ്ഥരും സാമ്പത്തിക കൊള്ളയ്ക്കും ആയുധമാക്കുന്ന ഇഡിയുടെ അഴിമതിമുഖം വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് എന്നും ദേശാഭിമാനി ആരോപിക്കുന്നു.

രാഷ്ട്രീയ താല്‍പ്പര്യത്തിന് വഴങ്ങി ഇഡി ഉദ്യോഗസ്ഥര്‍ നടത്തുന്ന അഴിമതികളും ക്രമക്കേടുകളും സത്യസന്ധമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്ന് അവരെ ശിക്ഷിക്കേണ്ടതുണ്ടെന്നും സിപിഎം മുഖപത്രം ആവശ്യപ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pinarayi vijayan
Enforcement Directorate seeks case against Pinarayi under Prevention of Corruption Act over CMRL-Exalogic deal
nk kripa
ED officials attacked
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com