കാട്ടാന ആക്രമണം: പാലക്കാട് ടാപ്പിങ് തൊഴിലാളി മരിച്ചു

ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
wild elephant attack
കാട്ടാന ആക്രമണ പാലക്കാട് ടാപ്പിങ് തൊഴിലാളി മരിച്ചുപ്രതീകാത്മക ചിത്രം
Updated on

പാലക്കാട്: എടത്തുനാട്ടുകരയില്‍ ജനവാസമേഖലയോട് ചേര്‍ന്നുള്ള വനത്തിനുള്ളില്‍ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കോട്ടപ്പള്ളി സ്വദേശിയായ ഉമ്മര്‍ വാല്‍പ്പറമ്പന്‍ (65)ആണ് കൊല്ലപ്പെട്ടത്.

പ്രദേശത്തുള്ള റബര്‍ തോട്ടത്തില്‍ രാവിലെ ജോലിയ്ക്ക് പോയതാണ് ഉമ്മര്‍. അതിനുശേഷം ഇയാളെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എപ്പോഴാണ് സംഭവം നടന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

സ്ഥിരമായി ആനയിറങ്ങുന്ന മേഖലയാണിത്. വെള്ളിയാഴ്ച എടത്തനാട്ടുകര ഇടമലയില്‍ ജനവാസ മേഖലയിലേയ്ക്ക് കാട്ടാനകളെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com