കൊല്ലത്ത് സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചത് ചൂരക്കറി കഴിച്ചല്ല, ബ്രെയിൻ ഹെമിറേജെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

മരിച്ചത് കൊല്ലം കാവനാട് മണിയത്തുമുക്ക് മുള്ളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ
woman dies in kollam- post mortem report
ദീപ്തിപ്രഭ
Updated on

കൊല്ലം: കാവനാട് ഛർദിയെ തുടർന്ന് ചികിത്സയിലായിരുന്ന സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചത് ചൂരക്കറി കഴിച്ചല്ലെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊല്ലം കാവനാട് മണിയത്തുമുക്ക് മുള്ളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണു മരിച്ചത്. മരണ കാരണം ബ്രെയിൻ ഹെമിറേജാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടെന്നു പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവച്ചു കഴിച്ചതിന് പിന്നാലെയാണ് ഛർദി ഉണ്ടായത്. ഭക്ഷ്യവിഷബാധ ആണെന്നു സംശയിച്ചിരുന്നു.

ഭക്ഷണം കഴിച്ചതിന് പിന്നാലെ ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകീട്ടു ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിപ്രഭ ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com