ഫ്ലാറ്റ്, അപ്പാ‍ർട്ടമെ​ന്റ് ഉടമകൾക്ക് ഇനി സ്വന്തം പേരിൽ ഭൂനികുതി അടയ്ക്കാം, അതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്

നിലവിൽ ഭൂമി വ്യക്തിഗതമായി ഭാഗിക്കാത്ത (അൺഡിവൈഡഡ് ഷെയ‍ർ) സാഹചര്യത്തിൽ കൂട്ടവകാശമായി മാത്രമേ നികുതി ഒടുക്കാൻ സാധിക്കുമായിരുന്നുള്ളൂ. അതിനാൽ ബാങ്ക്‌ വായ്പയടക്കമുള്ള ആവശ്യങ്ങൾക്ക്‌ ഭൂനികുതി രസീത്‌ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഉടമസ്ഥർ നേരിടുന്ന ബുദ്ധിമുട്ട്‌ ഒഴിവാക്കാനാണ് പുതിയ നടപടി
Flat, land tax, new land tax rules,
Land Tax: തിരുവനന്തപുരം നഗരത്തിലെ ഫ്ലാറ്റ് സമുച്ചയം ഫോട്ടോ: ബി പി ദീപു ന്യൂ ഇന്ത്യൻ എക്സ് പ്രസ്Photo: BP Deepu, The New Indian Express
Updated on
2 min read

സംസ്ഥാനത്തെ ഫ്ലാറ്റ്‌, അപ്പാർട്ട്‌മെന്റ്‌ ഉടമകൾക്ക്‌ ഇനി സ്വന്തം പേരിൽ ഭൂനികുതി (Land Tax) അടയ്ക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി

നിലവിൽ ഭൂമി വ്യക്തിഗതമായി ഭാഗിക്കാത്ത (അൺഡിവൈഡഡ് ഷെയ‍ർ) സാഹചര്യത്തിൽ കൂട്ടവകാശമായി മാത്രമേ നികുതി ഒടുക്കാൻ സാധിക്കുമായിരുന്നുള്ളൂ. അതിനാൽ ബാങ്ക്‌ വായ്പയടക്കമുള്ള ആവശ്യങ്ങൾക്ക്‌ ഭൂനികുതി രസീത്‌ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഉടമസ്ഥർ നേരിടുന്ന ബുദ്ധിമുട്ട്‌ ഒഴിവാക്കാനാണ് പുതിയ നടപടി.

ഇങ്ങനെ നികുതി അടയ്ക്കാൻ സാധിക്കാത്തിനാൽ ഉയർന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ റവന്യൂ മന്ത്രി കെ രാജൻ റവന്യൂ, സർവേ, നിയമ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. തുടർന്ന് പുറപ്പെടുവിച്ച ഉത്തരവിൽ, ഭൂവുടമയുടെ പേരിൽ ഭൂനികുതി അടയ്ക്കുന്നിടത്ത്, ഫ്ലാറ്റ് കൈമാറ്റം ചെയ്യണമെങ്കിൽ, ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശത്തോടൊപ്പം ഭൂമിയുടെ ഉടമസ്ഥാവകാശവും കൈമാറ്റം ചെയ്യുന്ന സന്ദർഭങ്ങളിൽ മാത്രമേ അനുമതി നൽകാവൂ എന്ന് റവന്യൂ വകുപ്പ് നിർദ്ദേശിച്ചു.

റവന്യൂ വകുപ്പ്‌ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഓരോ ഫ്ലാറ്റിനും അപ്പാർട്ട്‌മെന്റിനും പ്രത്യേകം തണ്ടപ്പേരും കൈവശാവകാശ സർട്ടിഫിക്കറ്റും അനുവദിക്കും. ഇതിനായി ഫ്ലാറ്റ്‌, അപ്പാർട്ട്‌മെന്റ്‌ ഉടമകൾ പ്രമാണത്തിന്റെ പകർപ്പുസഹിതം വില്ലേജ്‌ ഓഫീസിൽ അപേക്ഷ നൽകണം.

ഫ്ലാറ്റുകൾ കൈമാറുമ്പോൾ ഭൂമിയുടെ ഉടമസ്ഥാവകാശംകൂടി ആധാരപ്രകാരം കൈമാറിയിട്ടുണ്ടെങ്കിൽമാത്രം പോക്കുവരവ്‌ അനുവദിച്ചാൽ മതിയെന്ന്‌ ഉത്തരവിൽ പറയുന്നു. ഭൂമിയുടെ അവകാശം കൈമാറിയിട്ടില്ലെങ്കിൽ ഭൂവുടമ നികുതി അടയ്‌ക്കുന്ന നിലവിലെ രീതി തുടരും. ഇത്‌ ഉദ്യോ​ഗസ്ഥർ ആധാരം പരിശോധിച്ച്‌ ഉറപ്പാക്കണം.

അതിന് ശേഷം ഫ്ലാറ്റ് ഉടമയുടെ നിലവിലുള്ള തണ്ടപ്പേരിന്റെ സബ്‌ നമ്പർ നൽകി പോക്കുവരവ്‌ നടത്തും. ഉദാഹരണമായി 100 എന്ന തണ്ടപ്പേരുള്ള ഭൂമിയിലെ അപ്പാർട്ട്‌മെന്റിൽ ഒരു ഫ്ലാറ്റ്‌ ‘എ’ എന്ന വ്യക്തിയും മറ്റൊരു ഫ്ലാറ്റ്‌ ‘ബി’ എന്ന വ്യക്തിയും വാങ്ങിയാൽ ‘എ’യ്‌ക്ക്‌ 100/1 എന്ന തണ്ടപ്പേരും ‘ബി’ക്ക്‌ 100/2 എന്ന തണ്ടപ്പേരും നൽകണം. ഇത്തരം കേസുകളിൽ മാതൃതണ്ടപ്പേരിലെ എല്ലാ സർവേ നമ്പരും ഉപതണ്ടപ്പേരുകളിൽ അഥവാ സബ് തണ്ടപ്പേരിൽ ചേർക്കണം. പുതിയ തണ്ടപ്പേര്‌ രൂപീകരിക്കുമ്പോൾ മാതൃതണ്ടപ്പേരിൽനിന്ന്‌ ഭൂമിയുടെ ആനുപാതിക വിസ്‌തീർണം കുറയ്‌ക്കണം. മുഴുവൻ ഭൂമിയുടെയും വിസ്‌തീർണത്തിന്‌ തുല്യമായ അവകാശം നൽകിക്കഴിഞ്ഞാൽ മാതൃതണ്ടപ്പേർ ശൂന്യവും പ്രവർത്തനരഹിതവുമാക്കണം.

നിലവിലുള്ള ഭൂവുടമകൾക്ക് ഭൂനികുതി അടയ്ക്കാൻ കഴിയുന്ന തരത്തിൽ ബാക്ക്‌ലോഗ് എൻട്രി സംവിധാനം സൃഷ്ടിക്കുകയും ഫ്ലാറ്റുകളിലെ എല്ലാ താമസക്കാരും നികുതി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.സുനാമി ബാധിത പുനരധിവാസ ഫ്ലാറ്റിലെ താമസക്കാർക്കും ഭൂനികുതി അടവ്‌ സംവിധാനം നടപ്പാക്കണം.

ഭൂമിയുടെ അവകാശത്തോടൊപ്പം വിസ്‌തീർണം സൂചിപ്പിക്കാതെ, വിഭജിക്കാത്ത ഭൂമിയിൽ അവകാശം കൈമാറുന്ന കേസുകളിൽ നികുതി രസീതിൽ ‘അൺ ഡിവൈഡഡ്‌ ഷെയർ’ (യുഡി) എന്ന്‌ രേഖപ്പെടുത്തണം. തുടർന്ന്‌ തദ്ദേശ ഭരണ പ്രദേശത്ത് ബാധകമായ നിരക്കിൽ ആകെ ഭൂവിസ്‌തൃതി, ഫ്ലാറ്റ്‌ ഉടമകളുടെ എണ്ണംകൊണ്ട്‌ ഹരിച്ചാൽ കിട്ടുന്ന ഭൂവിസ്‌തൃതിക്ക്‌ ബാധമാക്കിയുള്ള നികുതിയോ മിനിമം തുകയായി ഒരു ആർ ( ഒരു ആ‍ർ എന്നാൽ 02.47 സെ​ന്റ് അഥവാ രണ്ട് സെന്‍റും 470 ചതുരശ്ര ലിങ്സുമാണ് -- രണ്ടര സെ​ന്റിന് 30 ചതുരശ്ര ലിങ്സ് കുറവ്- അല്ലെങ്കിൽ 100 ചതുരശ്രമീറ്റർ) നുള്ള നികുതിയോ ഏതാണോ കൂടുതൽ അത്‌ ഈടാക്കണം.

ഓരോ ഉപതണ്ടപ്പേർ കക്ഷിക്കും അവിഭക്താവകാശം രേഖപ്പെടുത്തി പ്രത്യേകം കൈവശ സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com