ഇരുകരകളും കവിഞ്ഞൊഴുകി ഭാരതപ്പുഴ; തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം- വിഡിയോ

കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭാരതപ്പുഴ ഇരുകരകളും കവിഞ്ഞ് ഒഴുകുവാന്‍ തുടങ്ങി
Bharathapuzha River
കനത്തമഴയിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നപ്പോൾ ( kerala rain)സ്ക്രീൻഷോട്ട്
Updated on

തൃശൂര്‍: കനത്തമഴയില്‍ (kerala rain) ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭാരതപ്പുഴ ഇരുകരകളും കവിഞ്ഞ് ഒഴുകുവാന്‍ തുടങ്ങി. കാലവര്‍ഷം കനത്തതോടെയാണ് ഭാരതപ്പുഴയുടെ ഇരുകരകളും മുട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയത്. ഭാരതപ്പുഴയിലെ തടയണകള്‍ നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭാരതപുഴയുടെ ഒഴുക്ക് വര്‍ദ്ധിക്കുകയും മണിക്കൂറുകള്‍ക്കകം ഇരുകരകളും നിറഞ്ഞു കവിഞ്ഞ് ഒഴുകാനും തുങ്ങിയത്. ഭാരതപ്പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. അതിനിടെ ചെറുതുരുത്തി കൊച്ചിന്‍ പാലത്തില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഭാരതപ്പുഴയിലെ തടയണയുടെ ഷട്ടറുകള്‍ തുറക്കണമെന്ന ആവശ്യം ശക്തമാണ്. തടയണ പൂര്‍ണമായും മണല്‍ വന്ന് നിറഞ്ഞ അവസ്ഥയിലാണുള്ളത്. കഴിഞ്ഞദിവസം മണല്‍ വാരാന്‍ ഉത്തരവായെങ്കിലും ഭാരതപ്പുഴയിലെ ഒഴുക്ക് വര്‍ദ്ധിച്ചതോടെ മണലെടുപ്പ് ആശങ്കയിലാണ്.

പഴയ കൊച്ചിന്‍ പാലം പുഴയിലേക്ക് കൂപ്പുകുത്തി നില്‍ക്കുന്ന അവസ്ഥയിലാണ് ഉള്ളത്. എപ്പോള്‍ വേണമെങ്കിലും ഒഴുകിപ്പോയേക്കാം. രണ്ട് പ്രളയങ്ങളെ അതിജീവിച്ച പഴയ കൊച്ചിന്‍ പാലം പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ആയെങ്കിലും പുഴയില്‍ വെള്ളം നിറഞ്ഞതോടെ ഇതും തടസ്സപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com