ഇനി നഗ്നരായ വീട്ടുജോലിക്കാരും ; ഡിമാന്‍ഡ് ഏറുന്നു

അടിവസ്ത്രങ്ങള്‍ ധരിച്ചുള്ള വീട്ടുജോലികള്‍ക്ക് 55 പൗണ്ട്‌സാണ് പ്രതിഫലം
ഇനി നഗ്നരായ വീട്ടുജോലിക്കാരും ; ഡിമാന്‍ഡ് ഏറുന്നു
Updated on: 
1 min read

ഓക്‌ലന്‍ഡ് : വീട്ടുപണിക്ക് നഗ്നരായ ജോലിക്കാരെത്തിയാലോ. ഭാവനാവിലാസമെന്ന് വിചാരിച്ച് തള്ളിക്കളയേണ്ട. വിദേശരാജ്യങ്ങളില്‍ നഗ്നരായ വീട്ടുജോലിക്കാര്‍ക്ക് പ്രിയം ഏറുകയാണ്. പക്ഷെ പണച്ചെലവ് അല്‍പ്പം ഏറുമെന്നത് മാത്രമാണ് പ്രശ്‌നം. 

സ്‌കോട്ട്‌ലാന്‍ഡിലെ  എഡിന്‍ബര്‍ഗ് സ്വദേശിനിയായ വിക്ടോറിയ മര്‍ഫി ബ്യൂട്ടീഷന്‍ ജോലി ഉപേക്ഷിച്ചാണ് നഗ്‌ന വീട്ടുജോലിക്കാരിയായത്. ഇവന്റ്‌സ് മാനേജ്‌മെന്റില്‍ ബിരുദമെടുത്ത ശേഷം 'ഗ്ലിമ്മര്‍' എന്ന പേരില്‍ വിക്ടോറിയ കമ്പനി ആരംഭിക്കുകയായിരുന്നു. 

നിലവില്‍ മൂന്ന് പുരുഷന്മാരുള്‍പ്പടെ 15 നഗ്‌ന ജോലിക്കാരാണ് വിക്ടോറിയയുടെ കമ്പനിയില്‍ ജോലി ചെയ്യുന്നത്. നഗ്‌നതയുടെ നിലയനുസരിച്ച് മണിക്കൂറിന് 55 മുതല്‍ 75 പൗണ്ട്‌സ് വരെയാണ് പ്രതിഫലമായി ഈടാക്കുന്നത്. 

മൂന്ന് ശ്രേണികളിലായാണ് 'ഗ്ലിമ്മാര്‍' പ്രതിഫലം ഈടാക്കുന്നത്. അടിവസ്ത്രങ്ങള്‍ ധരിച്ചുള്ള വീട്ടുജോലികള്‍ക്ക് 55 പൗണ്ട്‌സാണ് പ്രതിഫലം. ടോപ്‌ലെസ് ജോലികള്‍ക്ക് 65 പൗണ്ട്‌സും, പൂര്‍ണ നഗ്‌ന ജോലികള്‍ക്ക് 75 പൗണ്ട്‌സുമാണ് കമ്പനി ഈടാക്കുന്നത്. നഗ്ന വീട്ടുജോലിക്കാരെ തൊടാനോ, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനോ അനുവാദമില്ല. 

നൂഡ് ക്ലീനിങ് എന്ന കിവി സ്റ്റാര്‍ട്ട് അപ് നഗനരായ വീട്ടുജോലിക്കാരെ തേടി അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. വിവിധ ശാരീരിക അഴകളവുകളും പ്രായവുമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്‌സിനും അപേക്ഷിക്കാമെന്നും കമ്പനി വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com