

സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെങ്കിലും കോർപ്പറേറ്റ് ജോലികൾ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം പലപ്പോഴും ആളുകളെ മടുപ്പിക്കുന്നതാണ്. ടാർജെറ്റിൽ എത്താൽ പലപ്പോഴും അധിക സമയം ജോലിയെടുക്കേണ്ട അവസ്ഥ. യാത്രക്കിടെ ബ്ലോക്കിൽ പെട്ടാലും സ്കൂട്ടറിലിരുന്ന് മീറ്റിങ്ങിൽ പങ്കെടുക്കുന്നതും മൊട്രോയിൽ ഇരുന്ന് ജോലി ചെയ്യുന്ന കാഴ്ചയുമൊക്കെ സോഷ്യൽമീഡിയയിൽ ഇടയ്ക്കിടെ വൈറലാകാറുണ്ട്. ഈ സമ്മർദ്ദങ്ങളെല്ലാം അതിജീവിച്ച് ടാർജെറ്റ് കൈവരിക്കുമ്പോഴേക്കും വിനോദവും വിശ്രമവുമില്ലാത്ത നമ്മൾക്ക് നമ്മൾ തന്നെ നഷ്ടപ്പെട്ടെക്കും.
ഇപ്പോഴിതാ ഒരു കോർപ്പറേറ്റ് ഓഫീസിൽ ജോലി ചെയ്യുന്ന യുവതി എക്സിലൂടെ നടത്തിയ തുറന്നു പറച്ചിലാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വിനോദവും വിശ്രമവുമില്ലാത്ത ജോലി തന്നെ തളർത്തുന്നെന്നും തനിക്ക് തോന്നോടു തന്നെയുള്ള ഇഷ്ടം നഷ്ടപ്പെട്ടു തുടങ്ങിയെന്നും യുവതി കുറിപ്പിൽ പറയുന്നു. ഓഫീസിലേക്കുള്ള യാത്ര ഉൾപ്പെടെ ഒരോ ദിവസവും 12 മണിക്കൂറിലധികമാണ് ജോലിക്ക് വേണ്ടി മാറ്റിവെക്കുന്നത്. ജോലി കഴിഞ്ഞ് എത്തിയാൽ ഭക്ഷണം കഴിച്ചു ഒന്നു ഉറങ്ങാനുള്ള സമയം മാത്രമാണുള്ളതെന്നും യുവതി കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വിശ്രമമോ സൗഹൃദങ്ങളോ ഒത്തുകൂടലുകളോ ഇല്ലാത്ത ഈ കോർപ്പറേറ്റ് ജോലി സംസ്കാരം ഭയപ്പെടുത്തുന്നതാണെന്നും ഒരു പാവയെ പോലെയാണ് താൻ ജീവിക്കുന്നതെന്നും യുവതി കൂട്ടിച്ചേർത്തു. യുവതിയുടെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് പ്രതികരണവുമായി എത്തിയത്. ആധുനിക അടിമത്തം എന്നായിരുന്നു കുറിപ്പിന് താഴെ ഒരാൾ എഴുതിയത്. അതേസമയം, കോറ്റപേറ്റ് ജോലി ചെയ്യുന്ന മിക്ക ആളുകളും യന്ത്രങ്ങളെ പോലെ ആയിക്കൊണ്ടിരിക്കുകയാണ്, ഇത്ത സംസ്കാരം മാനസികാരോഗ്യം കുറഞ്ഞ ആളുകളെ കൂട്ടുമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. സാമ്പത്തിക സ്വാതന്ത്ര്യം സമയം സ്വാതന്ത്ര്യം ഇല്ലാതാക്കുന്നുവെന്നായിരുന്നു അടുത്തയാളുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates